യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ല; പുടിനുമായി ഇനി ചര്‍ച്ചയില്ല, കൂടുതല്‍ ഉപരോധങ്ങളെന്ന് ബൈഡന്‍
February 25, 2022 10:22 am
0
വാഷിങ്ടണ്‍: യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് യുഎസ്. സോവിയറ്റ് യൂണിയന്‍ പുന:സ്ഥാപിക്കാനാണ് പുടിന്റെ നീക്കമെന്ന് യുഎസ് വ്യക്തമാക്കുന്നു.
പുടിന്റെ മോഹങ്ങള്‍ യുക്രൈനില്‍ ഒതുങ്ങില്ല. പുടിനുമായി ഇനി ചര്‍ച്ചയില്ല. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. നാറ്റോ അംഗരാജ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത നടപടിയുമായി ന്യൂസിലന്‍ഡും രംഗത്തെത്തിയിരിക്കുകയാണ്. റഷ്യന്‍ സ്ഥാനപതിയെ ന്യൂസിലന്‍ഡില്‍ നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്ഡന് പറഞ്ഞു. അമേരിക്ക, റഷ്യയ്ക്ക് മേല്‍ കനത്ത സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഒരു ട്രില്ല്യണ്‍ ആസ്തി വരുന്ന റഷ്യന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്ബോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നാറ്റോ സഖ്യത്തിന്റെ പക്കലും ആണവായുധമുണ്ടെന്ന് മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യെവ്സ് ലെ ഡ്രിയാന്‍ പ്രതികരിച്ചിരുന്നു. നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന പുടിന്റെ ഭീഷണി, യുക്രൈന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നായിരുന്നു ലെ ഡ്രിയാന്റെ പ്രതികരണം.