168 കിലോ മത്സ്യം പിടിച്ചെടുത്തു
November 16, 2019 1:00 pm
0
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 168 കിലോ മത്സ്യം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അതോടൊപ്പം ദിവസങ്ങള്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത 152 കിലോ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, ചന്തകള്‍, കമ്മിഷന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മംഗലാപുരം–തിരുവനന്തപുരം എക്സ്‌പ്രസില്‍ കൊണ്ടുവന്ന 150 കിലോ നെയ്മീനിലാണ് ഫോര്‍മാലിന്റെ അംശം കണ്ടെത്തിയത് തുടര്‍ന്ന് പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. പ്രത്യേക പരിശോധനാ കിറ്റ് ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് വിഷാംശം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച പരിശോധന വൈകീട്ട് 4.30-നാണ് അവസാനിച്ചത്.