Wednesday, 22nd January 2025
January 22, 2025

ഐ.എസ്.എല്‍ ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി പോരാട്ടം

  • February 23, 2022 1:02 pm

  • 0

.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സി പോരാട്ടം.രാത്രി 7:30 ന് ബമ്ബോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് നാലാമതുമാണ്.

16 മത്സരങ്ങളില്‍ നിന്നും ഇവാന്‍ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് 27 പോയിന്റാണ്. ടീമിന് ബാക്കി ഉള്ളത് ഹൈദരാബാദിനോട് ഉള്‍പ്പെടെ നാലേ നാലു മത്സരങ്ങള്‍.

പോയിന്‍റ് പട്ടികയിലെ ആദ്യ 4 സ്ഥാനക്കാര്‍ മാത്രമാണ് സെമിയിലെത്തുകയെന്നതിനാല്‍ അഡ്രിയാന്‍ ല്യൂണയ്ക്കും സംഘത്തിനും തുടര്‍ വിജയം അഭിമാന പ്രശ്നമാണ്. മുംബൈ സിറ്റിയും ബെംഗളുരു എഫ്.സിയും ഒഡീഷ എഫ്.സിയും ശക്തമായ വെല്ലുവിളി ഉയര്‍ത്തി തൊട്ടുപിന്നില്‍ തന്നെ ഉണ്ടെന്നതിനാല്‍ ചെറിയ അലസത പോലും ദോഷം ചെയ്യും.

.ടി.കെ മോഹന്‍ ബഗാനെതിരെ പുറത്തെടുത്ത അത്യുജ്വല പോരാട്ടവീര്യം ഒരു നീണ്ട ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ടീമിന് നവോന്മേഷം പകര്‍ന്നിട്ടുണ്ട്. ഇതേ വരെ കപ്പെടുത്തിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സ്, ചരിത്രത്തിലാദ്യമായി കപ്പ് ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്.

പോരാട്ടവീര്യത്തില്‍ ഏറെ മുന്നിലാണ് ലെസ്കോവിച്ചും സിപോവിച്ചും ഖാബ്രയും അടങ്ങുന്ന പ്രതിരോധം. .ടി.കെ യ്ക്കെതിരെ ചുവപ്പ് കാര്‍ഡ് പെരീര ഡിയാസ് കൊമ്ബന്മാരുടെ നിരയില്‍ ഉണ്ടാകില്ല. പ്രഭ്ശുകന്‍ സിങ് ഗില്ലിന്റെ വിസ്മയ സേവുകളും ടീമിന് തുണയാകും.

ആക്രമണത്തില്‍ ല്യൂണ തന്നെ മുന്നില്‍ നിന്ന് നയിക്കുമ്ബോള്‍ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത് ആദ്യപാദ വിജയത്തിന്റെ തനിയാവര്‍ത്തനമാണ്. അതേ സമയം ബര്‍ത്തലോമിയോ ഒഗ്ബച്ചെയുടെ അസാധാരണ ഗോളടി മികവിലാണ് നൈസാമുകളുടെ പ്രതീക്ഷ.

16 ഗോളുകളാണ് ഈ ഹൈദരാബാദ് എഫ് സി സ്ട്രൈക്കര്‍ ഇതേ വരെ നേടിയത്. 17 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി ലീഗില്‍ നമ്ബര്‍ വണ്ണായി തുടരുന്ന ഹൈദരാബാദിന് ആദ്യപാദത്തിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കണം. സീസണില്‍ ഒട്ടേറെ ത്രില്ലറുകള്‍ക്ക് വേദിയായ ബമ്ബോളിം സ്റ്റേഡിയത്തില്‍ വീണ്ടും ഒരു ബമ്ബര്‍ പോരാട്ടത്തിന് കൂടി കളം ഒരുങ്ങുമ്ബോള്‍ ആരാധകര്‍ ആകാംക്ഷയിലാണ്.