“അയാം എ ഡിസ്‌കോ ഡാന്‍സര്‍..” ജനപ്രിയ ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹ്‌രി അന്തരിച്ചു
February 16, 2022 10:00 am
0
ന്യൂഡല്‍ഹി: സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹ്‌രി അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.69 വയസായിരുന്നു.
1970-80കളിലെ ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, ഷറാബി തുടങ്ങിയ നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങള്‍ നല്‍കിയതിന് ബാപ്പി ലഹ്‌രി ഏറെ ജനപ്രീതി നേടിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതില്‍ വലിയ പങ്കുവഹിച്ചയാളായിരുന്നു ബപ്പി ലഹ്‌രി. 2020-ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം.
ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചെത്തുന്ന ഗായകനെന്ന രീതിയിലും ബപ്പി ലഹ്‌രി ഏറെ പ്രശസ്തനായിരുന്നു.