കോണ്‍ഗ്രസിന്റെ നാശത്തിന് സഹോദരങ്ങള്‍ തന്നെ ധാരാളം; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി
February 14, 2022 3:05 pm
0
കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും സഹോദരന്‍ രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കോണ്‍ഗ്രസിന്റെ നാശത്തിന് അതിലെ സഹോദരങ്ങള്‍ തന്നെ ധാരാളം എന്നായിരുന്നു യോഗിയുടെ പരിഹാസം. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ഭാരമായി മാറാന്‍ അനുവദിക്കരുതെന്ന് പ്രചാരണത്തിനിടെ താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതായും യോഗി കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ സഹോദരനും സഹോദരിയും മതിയെന്ന് യോഗി നേരത്തെ ആക്ഷേപിച്ചിരുന്നു.