Friday, 24th January 2025
January 24, 2025

റെയില്‍വേസ്റ്റേഷനില്‍ നിന്നും മോഷ്ടിക്കപ്പെട്ട ആ ബാഗ് തിരിച്ചുകിട്ടി,​ വിഷ്ണുവിന് ജീവിതവും…

  • November 15, 2019 9:38 pm

  • 0

തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് വിഷ്ണു പ്രസാദിന് തിരിച്ചുകിട്ടി. വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ബാഗ് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ മോഷണം പോയത്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായെന്നും അത് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നുമുള്ള വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. തന്റെ ഫോണും വസ്ത്രങ്ങളും മോഷ്ടാവ് എടുത്താലും സര്‍ട്ടിഫിക്കറ്റുകള്‍ ദയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രതിമാസം 85,000 രൂപ ശമ്ബളത്തില്‍ ജര്‍മ്മന്‍ കപ്പലില്‍ അസോസിയേറ്റ് തസ്തികയില്‍ വിഷ്ണുവിന് നിയമനം ലഭിച്ചിരുന്നു. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്‍ മാത്രമേ നിയമന ഉത്തരവ് കിട്ടൂ.