Tuesday, 22nd April 2025
April 22, 2025

അമൃത്‌സറില്‍ ബോംബുകള്‍ വര്‍ഷിച്ച്‌ പാകിസ്ഥാന്‍ ഡ്രോണ്‍; തുരത്തി ഇന്ത്യന്‍ സൈന്യം

  • February 9, 2022 12:10 pm

  • 0

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണശ്രമം അതിര്‍ത്തി രക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെടുത്തി.

അജ്നാല തെഹ്സിലില്‍ പഞ്ച്ഗ്രഹിയന്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലാണ് ഡ്രോണ്‍ ഉപയോഗിച്ച്‌ ബോംബുകള്‍ വര്‍ഷിച്ചത്.

സംഭവം നടന്നയുടന്‍ തന്നെ ബിഎസ്‌എഫ് ജവാന്മാര്‍ ഡ്രോണിനെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ തിരിച്ച്‌ പാകിസ്ഥാനിലേക്ക് മടങ്ങിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പ്രദേശത്താകമാനം പരിശോധന നടത്തുകയും രണ്ട് സ്ഥലങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു.

ഇന്ത്യയിലേക്ക് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും അയക്കാനായി ഭീകരസംഘടനകള്‍ ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ട്. അത്തരം ശ്രമങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.