Thursday, 23rd January 2025
January 23, 2025

ഐ പി എല്‍ 2020 താരലേലത്തിന് മുന്‍പായി അഞ്ച് താരങ്ങളെ ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്തു

  • November 15, 2019 7:00 pm

  • 0

മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മ്മ, ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ സാം ബില്ലിങ്‌സ്, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഡേവിഡ് വില്ലി, ഡല്‍ഹി ബാറ്റ്സ്മാന്‍ ധ്രുവ് ഷോറെ, ഹരിയാനക്കാരന്‍ ചൈതന്യ ബിഷ്നോയ് എന്നിവരെയാണ് ലേലത്തിന് മുന്‍പായി മുന്‍ ചാമ്ബ്യന്മാര്‍ റിലീസ് ചെയ്തത്.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ കേദാര്‍ ജാദവിനെ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും താരത്തെ ടീം മാനേജ്‌മെന്റ് നിലനിര്‍ത്തുകയായിരുന്നു.

അഞ്ച് താരങ്ങളെ റിലീസ് ചെയ്തതോടെ താരലേലത്തില്‍ 14.6 കോടി രൂപ ചെന്നൈയ്ക്ക് ഉപയോഗിക്കാം.