Thursday, 23rd January 2025
January 23, 2025

സില്‍വര്‍ ലൈനിന് ഉടന്‍ അനുമതിയില്ല; കേരളത്തിന്റെ ഡി പി ആര്‍ അപൂര്‍ണമെന്ന് കേന്ദ്രം

  • February 2, 2022 4:19 pm

  • 0

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഉടന്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.

കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

സാങ്കേതികമായും, സാമ്ബത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും

ഈ സാഹചര്യം കണക്കിലെടുത്ത് സില്‍വര്‍ ലൈനിന് ഉടന്‍ അനുമതി നല്‍കാനാവില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എം പിമാരായ എന്‍ കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി പി ആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്ക് കാണിച്ചിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും റെയില്‍ മന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ റെയിലുമായി ചുമതലപ്പെട്ടവര്‍ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.