‘മേപ്പടിയാന്‍’ വന്‍ വിജയത്തിലേക്ക്, ലാഭം മാത്രം നാല് കോടിയെന്ന് റിപ്പോര്‍ട്ട്
February 2, 2022 3:10 pm
0
ഉണ്ണിമുകന്ദൻ നായകനായി എത്തിയ മേപ്പടിയാൻ വൻ വിജയത്തിലേക്ക്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലും ചിത്രം 9.02 കോടി രൂപ വരുമാനം നേടി. ഇതിലൂടെ നാല് കോടിയിലേറെ ലാഭമാണ് ഉണ്ണിമുകുന്ദന്റെ സ്വന്തം നിർമാണക്കമ്പനി ആദ്യ നിർമാണ സംരംഭത്തിലൂടെ സ്വന്തമാക്കിയത്. ജനുവരി 14ന് പ്രദർശനത്തിന് എത്തിയ മേപ്പടിയാൻ ഇതിനോടകം തന്നെ തീയേറ്റർ ഷെയറായി മാത്രം 2.4 കോടി രൂപ നേടി. കേരള ഗ്രോസ് കളക്‌ഷൻ 5.1 കോടിയാണ്. ജിസിസി കളക്‌ഷൻ ഗ്രോസ് 1.65 കോടിയും ചിത്രം സ്വന്തമാക്കി. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് –റീമേക്ക് റൈറ്റ്‌സുകൾ വിറ്റ ഇനത്തിൽ രണ്ട് കോടി രൂപയും ലഭിച്ചു. ഓഡിയോ റൈറ്റ്സിന് 12 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ആമസോണിനാണ്.
പ്രിന്റ് ആൻഡ് പബ്ലിസിറ്റി ഉൾപ്പെടെ മേപ്പടിയാന് ചെലവായത് 5.5 കോടി രൂപയാണ്. കൊവിഡ് മാനദണ്ഡങ്ങളെ തുടർന്ന് പകുതി പേർക്ക് മാത്രമാണ് തിയറ്ററുകളില്‍ പ്രവേശനം. ഈ സാഹചര്യത്തിലും ചിത്രത്തിന് വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതായി അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.