രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കൊവിഡ്; മരണം 1,733
February 2, 2022 11:36 am
0
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,61,386 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചു ചികിത്സയിലായിരുന്ന 1,733 പേരാണ് മരിച്ചത്.
2,81,109 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്‌ച രേഖപ്പെടുത്തിയ കൊവിഡ് കണക്കിനെ അപേക്ഷിച്ച് 5,673 കേസുകളുടെ കുറവാണ് ബുധനാഴ്‌ച സ്ഥിരീകരിച്ചത്. വീടുകളിലും വിവിധ ആശുപത്രികളിലുമായി 16,21,603 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 9.26 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.