മുഖ്യമന്ത്രിയെ വകവരുത്തും
November 15, 2019 4:39 pm
0
മുഖ്യമന്ത്രി പിണറായി വിജയനെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് വന്നത്. മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലില്‍ പകരം ചോദിക്കുമെന്ന് കത്ത് പറയുന്നു.
ഈ നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്ന് കത്ത് പറയുന്നു. അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ റുസ്സാമിന്റെ പേരിലാണ് ഭീഷണിക്കത്ത്.