Thursday, 23rd January 2025
January 23, 2025

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗസസില്‍ പ്രതിപക്ഷ പ്രതിഷേധം

  • January 31, 2022 12:35 pm

  • 0

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പെഗസസ് വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

വിഷയത്തില്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, നീറ്റ് വിഷയം ഉന്നയിച്ച്‌ ഡി.എം.കെ എം.പിമാരും നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധിച്ചു.

പാര്‍ലമന്‍റെിന്‍െറ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച രാവിലെ തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തു.

അംബേദ്കറുടെ തുല്യതക്കുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള കാഴ്ചപ്പാട് മുന്നോട്ട് വെച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രപതി പറഞ്ഞു.

കോവിഡിനെതിരെ പൊരുതിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. 150 കോടി ഡോസ് വാക്സിന്‍ രാജ്യത്ത് നല്‍കി. ഇന്ത്യയില്‍ തയാറാക്കിയ വാക്സിനുകള ലോകത്താകമാനം കോവിഡിനെ നേരിടാന്‍ സഹായിക്കും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി പറഞ്ഞു.