വീണ്ടും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്
January 24, 2022 10:51 am
0
ന്യൂഡല്‍ഹി: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,49,335 ആയി.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3,95,43,328 കൊവിഡ് കേസുകളാണ്. നിലവില്‍ 20.75 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഘ്യ 4,89,848 ആയി ഉയര്‍ന്നു.
50,210 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയാണ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. 45,449 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 40,805 പുതിയ രോഗികളുമായി മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് തമിഴ്നാടാണ്. 30,580 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 16,617 രോഗികളുള്ള ഗുജറാത്താണ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് അഞ്ചാംസ്ഥാനത്ത്.