Wednesday, 22nd January 2025
January 22, 2025

ടിക് ടോക്കിനെ നേരിടാന്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ്…

  • November 15, 2019 5:00 pm

  • 0

പ്രതിമാസ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചൈനീസ് കമ്ബനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേയും ഫെയ്സ്ബുക്കിനേയും മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സ്നാപ്ചാറ്റിനുമെല്ലാം കനത്ത വെല്ലുവിളി ആയിരിക്കുകയാണ് ടിക് ടോക്ക്.

ഇന്‍സ്റ്റാഗ്രാം ഇതോടെ ടിക് ടോക്കിനെ നേരിടാനായി പുതിയ വീഡിയോമ്യൂസിക് റീമിക്സ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ്. ടിക് ടോക്കിന് സമാനമായി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരിലാണ് വീഡിയോമ്യൂസിക് റീമിക്സ് ഫീച്ചര്‍ തുടങ്ങിയത്. നിലവില്‍ ബ്രസീലില്‍ മാത്രമാണ് റീല്‍സ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലില്‍ ഇതിന്റെ പേര്ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഇത് ലഭിക്കും. ഇതിനായി ഇന്‍സ്റ്റാഗ്രാം ഒരു പുതിയ ടോപ്പ് റീല്‍ വിഭാഗം എക്സ്പ്ലോര്‍ ടാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാട്ടുകളുടെ വലിയൊരു കാറ്റലോഗും ഇന്‍സ്റ്റാഗ്രാം തയ്യാറാക്കിയിട്ടുണ്ട്. മറ്റൊരാളുടെ വീഡിയോയിലുള്ള ശബ്ദവും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. ഇതുവഴി ഉപയോക്താക്കള്‍ക്ക് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ലഘുവീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ആയി പങ്കുവെക്കാനും സാധിക്കും. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള കാമറ ഐക്കണ്‍ തുറന്നാല്‍ ബൂമറാങ്, സൂപ്പര്‍സൂം എന്നീ ക്യാമറ ഓപ്ഷനുകള്‍ക്കൊപ്പമാണ് റീല്‍സ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് പശ്ചാത്തല ശബ്ദത്തിനൊപ്പം വീഡിയോ റെക്കോഡ് ചെയ്യാനും സാധിക്കും.