വിമാനയാത്രക്കാരുടെ കയ്യില്‍ ഇനി ഒരു ഹാന്‍ഡ് ബാഗ് മാത്രം, തീരുമാനം തിരക്കും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തി
January 21, 2022 2:36 pm
0
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടു പോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു.
വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്ബനികള്‍ക്ക് നല്‍കി.
രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങള്‍ക്കുമാണ് പുതിയ നിയമം ബാധകം. ലേഡീസ് ബാഗ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ ബാഗുകള്‍ കൈയില്‍ കരുതാന്‍ ഒരു യാത്രക്കാരേയും അനുവദിക്കരുതെന്നാണ് നിര്‍ദേശം. നിലവില്‍ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരന്‍ ശരാശരി 2-3 ബാഗുകള്‍ വരെ കൊണ്ടുപോകുന്നുണ്ട്. ഇത് ക്ലിയറന്‍സ് സമയം വര്‍ധിക്കാനും തിരക്ക് കൂടി യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
ഒരു ഹാന്‍ഡ് ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ പാടുള്ളുവെന്ന വിവരം യാത്രക്കാരെ അറിയിക്കാന്‍ ടിക്കറ്റുകളിലും ബോര്‍ഡിങ് പാസുകളിലും ഇതിനുള്ള നിര്‍ദേശം നല്‍കണം. ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് സമീപവും മറ്റും പുതിയ നിയമം സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ബാനര്‍, ബോര്‍ഡ് തുടങ്ങിയ സ്ഥാപിക്കാന്‍ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയുടെ ഉത്തരവില്‍ പറയുന്നു.