സാനിയാ മിര്‍സ ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
January 19, 2022 4:25 pm
0
മെല്‍ബണ്‍ | പ്രമുഖ ഇന്ത്യന്‍ വനിതാ ടെന്നീസ് താരം സാനിയാ മിര്‍സ പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു.
ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് സീസണിന്റെ ഒടുവില്‍ വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്. മൂന്ന് വയസുകാരനായ മകനെയും കൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു.
വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ. ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യവും താരത്തെ ആദരിച്ചിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ 2016 ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന സാനിയ 2020 ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പാകിസ്താന്‍ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കാണ് സാനിയയുടെ ഭര്‍ത്താവ്.