ജയ്പൂരിൽ സർക്കാർ സ്കൂൾ പരിശോധനയ്ക്കിടെ സിജെപി നേതാവ് അശുതോഷ് റങ്കയ്ക്ക് നേരെ ആക്രമണം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് ആക്ഷേപം
രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ സർക്കാർ സ്കൂളിന്റെ ദയനീയവസ്ഥ പരിശോധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്ക് നേരെ ഇന്ന് ക്രൂരമായ കയ്യേറ്റമുണ്ടായി. ജയ്പൂരിലെ റാംപുര കൻവാർപുര ഗ്രാമത്തിലെ പ്രൈമറി സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി സഹ-കൺവീനർ അശുതോഷ് റങ്കയ്ക്കും ഒപ്പമുണ്ടായിരുന്ന വോളണ്ടിയർമാർക്കുമാണ് മർദനമേറ്റത്. സ്കൂളിൽ വിദ്യാർഥികളെ കന്നുകാലികൾക്കൊപ്പം തൊഴുത്തിലിരുത്തി പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്ന് ‘സ്കൂൾ ഠീക് കരോ’ ക്യാംപയിന്റെ ഭാഗമായി സംഘം എത്തിയതായിരുന്നു. എന്നാൽ ഗ്രാമത്തിലേക്ക് പ്രവേശിച്ച ഇവർക്ക് നേരെ ബിജെപി അനുകൂല മുദ്രാവാക്യങ്ങളുമായി എത്തിയ സംഘം കല്ലെറിയുകയും […]