Blog Post

Karanavars > News > Goverment > തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര എക്സ്പ്രസ്, ഡീലക്സ് ബസുകളിലേക്കും നീട്ടി മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര എക്സ്പ്രസ്, ഡീലക്സ് ബസുകളിലേക്കും നീട്ടി മുഖ്യമന്ത്രി വിജയ്

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കൂടുതല്‍ യാത്രാസൗകര്യമൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് നിലവിലുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘വിടിയൽ യാത്ര’ (ഇപ്പോള്‍ ‘വെട്രി യാത്ര’ എന്ന് പുനര്‍നാമകരണം ചെയ്തത്) കൂടുതല്‍ സര്‍ക്കാര്‍ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഇനിമുതല്‍ സാധാരണ ടൗണ്‍ ബസുകള്‍ക്ക് പുറമെ എക്സ്പ്രസ്, എല്‍.എസ്.എസ്, ഡീലക്സ്, മൊഫുസ്സിൽ (ജില്ലാന്തര സര്‍വീസുകള്‍) എന്നീ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം.

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ ഈ പുതിയ ആനുകൂല്യം നിലവില്‍ വരും. നിലവില്‍ നഗരങ്ങളിലെ സാധാരണ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു സ്ത്രീകള്‍ക്ക് ഈ സൗജന്യ യാത്ര അനുവദിച്ചിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ വരുമാന പരിധിയോ യാത്രാ പരിധിയോ ഇല്ലാതെ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും തമിഴ്‌നാട്ടിലുടനീളം സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കുപോകുന്ന സ്ത്രീകള്‍ക്കും വലിയ സാമ്പത്തിക ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്റെ ഈ ചരിത്രപരമായ തീരുമാനം. പദ്ധതി വിപുലീകരിക്കുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 6,000 കോടി രൂപയുടെ അധിക ചെലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനവും സുരക്ഷിതമായ യാത്രാസൗകര്യവും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന മാറ്റം നടപ്പിലാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *