Blog Post

Karanavars > News >

 മഞ്ജു വാര്യരുടെ അപകീർത്തി കേസ്; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും

ജനപ്രിയ നടി മഞ്ജു വാര്യർ നൽകിയ അപകീർത്തിക്കേസിൽ എതിർകക്ഷികളായ സംവിധായകൻ സനൽകുമാർ ശശിധരനും മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നടി എറണാകുളം കോടതിയിൽ സമർപ്പിച്ച മാനനഷ്ടക്കേസിലെ ഉപഹർജിയിലാണ് ഇന്ന് നിർണായകമായ വാദം നടക്കുന്നത്. തന്റെ പേരിൽ വ്യാജ പ്രചാരണങ്ങളും അവഹേളനപരമായ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് തടയണമെന്നും, നിലവിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യണമെന്നുമാണ് നടി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ സനൽകുമാർ ശശിധരൻ, യൂട്യൂബർ […]

Read More

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം.ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്.പരാതി ബോധിപ്പിക്കാന്‍ ഉണ്ടെന്നും എന്നാല്‍ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനല്‍ കുമാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുന്‍പ് സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്ന് അറസ്റ്റ് ചെയ്ത സനലിനെ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് ഇന്നലെ എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കൊച്ചി ഡി.സി.പി, വി.യു കുര്യാക്കോസിന്റെ […]

Read More

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാറിനെതിരെ കേസ്

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില്‍ യുവസംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പോലീസ് കേസെടുത്തു.സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എളമക്കര പോലീസ് കേസെടുത്തത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മഞ്ജുവിനെ ലക്ഷ്യമിട്ട് സനല്‍കുമാര്‍ നിരന്തരം ഫേസ്ബുക്കില്‍ കുറിപ്പുകള്‍ എഴുതിയിരുന്നു. ഭീഷണിപ്പെടുത്തല്‍, ഐ ടി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് മഞ്ജു പരാതി നല്‍കിയത്. അവര്‍ മൊഴി നല്‍കിയിട്ടുമുണ്ട്. സനല്‍കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഈയടുത്താണ് മഞ്ജു അഭിനയിച്ചത്. മഞ്ജുവിന്റെ ജീവന്‍ ഭീഷണിയിലാണെന്നും മാനേജര്‍മാരുടെ […]

Read More

മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്നു മൊഴി നല്‍കണം’; അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകന്‍; ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ പുറത്ത് വന്നു.ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഒാഡിയോയില്‍ കേള്‍ക്കുന്നത്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകന്‍ ചോദിക്കുമ്ബോള്‍ ‘എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല‘ എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാല്‍ മഞ്ജു […]

Read More

മഞ്ജുവാര്യരുടെ ഇന്തോ അറബിക് ചിത്രം ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ–അറബിക് ചിത്രമായ ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും റിലീസാകും. ആയിഷയുടെ നൃത്ത സംവിധാനം നിര്‍വഹിക്കുന്നത് പ്രഭുദേവയാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള ചിത്രമായിരിക്കും ആയിഷ. യു.എ.ഇ യില്‍ പ്രധാന റോഡ് അടച്ച്‌ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം […]

Read More

മഞ്ജു ‘കൂറുമാറു’മെന്ന പ്രതീക്ഷയില്‍ ദിലീപ് ; നടിയെ കൈവിടില്ലെന്ന വിശ്വാസത്തില്‍ പ്രോസിക്യൂഷന്‍ ; വിസ്താരം ഈയാഴ്ച

കൊച്ചി : നടിയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ആക്രമണത്തിന് ഇരയായ നടി, സുഹൃത്തായ നടി രമ്യ നമ്ബീശന്‍, നടന്‍ ലാല്‍ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കോടതി കഴിഞ്ഞദിവസം വിസ്തരിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയര്‍ത്തിയ സുഹൃത്തും നടിയുമായ മഞ്ജു വാര്യരുടെ വിസ്താരമാണ് ഇനി നടക്കാനുള്ളതില്‍ പ്രധാനപ്പെട്ടത്. കേസിലെ നിര്‍ണ്ണായക സാക്ഷിയായ മഞ്ജുവിന്റെ വിസ്താരത്തിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈയാഴ്ച […]

Read More

സിനിമ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. മഞ്ജു വാര്യരും സണ്ണിവെയ്നും പ്രധാന താരങ്ങളാവുന്ന ‘ചതുര്‍മുഖം‘ എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളക്കിയതിനെ തുടര്‍ന്ന് താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ചതുര്‍മുഖം. രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം […]

Read More

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍? ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ സ്വപ്‌നം പൂവണിയുന്നു!

സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിക്കാറുള്ളത്. ഇടയ്ക്ക് വെച്ച്‌ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. വേറിട്ട കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും നിരവധി തവണ ഒരുമിച്ചെത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ ഭാഗ്യനായികയായാണ് […]

Read More

മഞ്ജു വാരിയരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

മഞ്ജു വാരിയരുടെ രഹസ്യമൊഴി ശ്രീകുമാർ മേനോനെതിരായ പരാതിയിൽ രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തിയത് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയ്ക്കു മൂന്നു മണി മുതൽ അഞ്ചു മണി വരെയാണ് . താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്നു ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ […]

Read More