പൊലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാന്‍ പണമില്ല; കടം വാങ്ങാന്‍ സര്‍ക്കാറിന്‍റെ നിര്‍ദേശം
തിരുവനന്തപുരം: പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണമില്ല. പേരൂര്‍ക്കടയിലെ പൊലീസ് പമ്ബിന് അനുവദിച്ച പണം തീര്‍ന്നതിനാല്‍ നെട്ടോട്ടമോടുകയാണ് വാഹനങ്ങള്‍. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളി. കെ.എസ്.ആര്‍.ടി.സി പമ്ബില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്ബില്‍ നിന്നോ കടമായി ഇന്ധനം മടിക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു. പൊലീസിന്‍റെ പെട്രോള്‍ പമ്ബില്‍ നിന്നാണ് തിരുവനന്തപുരത്തെ പൊലീസ് വാഹനങ്ങള്‍ പെട്രോള്‍ അടിച്ചിരുന്നത്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്.എ.പി കാമ്ബിലെ പെട്രോള്‍ പമ്ബില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി. പെട്രോള്‍ കമ്ബനികള്‍ക്ക് […]