സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിലേക്ക് സംവിധായകൻ ബ്ലെസ്സിയുടെ പേര് സജീവ പരിഗണനയിൽ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിലേക്ക് പ്രശസ്ത സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ ബ്ലെസ്സിയുടെ പേര് സജീവ പരിഗണനയിൽ. അക്കാദമി നേതൃത്വത്തിലേക്ക് സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖരുടെ പേരുകൾ ഉയർന്നു വരുന്നതിനിടയിലാണ് ബ്ലെസ്സിയുടെ പേര് അന്തിമ ചർച്ചകളിൽ സജീവമായി ഇടംപിടിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര ലോകത്ത് തന്‍റേതായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ബ്ലെസ്സിയുടെ പേര് ഉയർന്നുവന്നത് സിനിമാ സാംസ്കാരിക രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’, ആടുജീവിതം തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസയും ഒട്ടനവധി സംസ്ഥാന-ദേശീയ […]