Friday, 17th May 2024
May 17, 2024

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു

  • March 7, 2022 1:10 pm

  • 0

മുംബൈ: വാരാരംഭത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ഇടിവ്. ബോംബെ സൂചിക സെന്‍സെക്സ് 1428 പോയിന്‍റ് താഴ്ന്ന് 52,906 പോയിന്‍റിലെത്തി.

ദേശീയ സൂചിക നിഫ്റ്റി 398 പോയിന്‍റ് ഇടിഞ്ഞ് 15,847 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്സ് 2.63 ശതമാനവും നിഫ്റ്റി 2.45 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നെഗറ്റീവ് സോണിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 2.62 ശതമാനവും സ്‌മോള്‍ ക്യാപ് ഓഹരികള്‍ 2.41 ശതമാനവും ഇടിഞ്ഞു.

റഷ്യയുക്രെയ്ന്‍ പ്രതിസന്ധി തുടരുന്നതും അസംസ്കൃത എണ്ണയുടെ വില ഉയര്‍ന്നതും ആഗോള ഓഹരികള്‍ ഇടിഞ്ഞതും ആണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.

റഷ്യന്‍ എണ്ണക്കുള്ള യൂറോപ്യന്‍ നിരോധനവും ഇറാന്‍ ചര്‍ച്ചകളിലെ കാലതാമസവും ലോക വിപണിയില്‍ വലിയ സ്തംഭനാവസ്ഥക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.