മുണ്ടൂരില്‍ ലോറി പാഞ്ഞുകയറി വിദ്യാർഥിക്ക് ദാരുണാന്ത്യം
പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മൈലില്‍ വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ദാരുണമായ വാഹനാപകടം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആശുപത്രി മാലിന്യങ്ങളുമായി പാലക്കാട് നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന ലോറി, റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഈ അപകടത്തില്‍ യുവക്ഷേത്ര കോളേജിലെ രണ്ടാം വര്‍ഷ ബി.സി.എ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാന്‍ ദാരുണമായി മരണപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് നാല് വിദ്യാര്‍ഥികള്‍ക്കും ഒരു പ്രദേശവാസിക്കും ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവാര്‍ത്തയറിഞ്ഞ് കോളേജ് അധികൃതരും നാട്ടുകാരും പോലീസും […]