അജിത് അഗാർക്കർക്ക് പകരം ആർ. അശ്വിൻ? ബിസിസിഐ സിലക്ഷൻ കമ്മിറ്റിയിൽ മാറ്റങ്ങൾക്ക് സാധ്യത
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ (ബിസിസിഐ) നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. നിലവിലെ ചീഫ് സെലക്ടറായ അജിത് അഗാർക്കറുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ സിലക്ഷൻ സമിതി അധ്യക്ഷനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ പുതിയ ചീഫ് സെലക്ടറായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2023 ജൂലൈയിൽ ചുമതലയേറ്റ അജിത് അഗാർക്കറുടെ കീഴിൽ ഇന്ത്യൻ ടീം ഐസിസി ടൂർണമെന്റുകളിൽ വലിയ വിജയങ്ങളാണ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യ 2024-ലെ ട്വന്റി20 ലോകകപ്പും 2025-ലെ ചാമ്പ്യൻസ് ട്രോഫിയുമടക്കം നിരവധി […]