റോസ് വാട്ടറില്‍ മായം: കോഴിക്കോട്ടെ യൂണിറ്റ് പൂട്ടിച്ചു
ഭക്ഷ്യവസ്തുക്കളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും വ്യാപകമായി മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം. കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒരു റോസ് വാട്ടർ നിർമാണ യൂണിറ്റിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തുകയും, സ്ഥാപനം ഉദ്യോഗസ്ഥർ പൂട്ടിക്കുകയും ചെയ്തു. യഥാർത്ഥ റോസ് പെറ്റലുകളോ സുഗന്ധമോ ഉപയോഗിച്ച് നിർമ്മിക്കേണ്ട റോസ് വാട്ടറിൽ കൃത്രിമമായി റോസ് എസെൻസും മറ്റ് രാസവസ്തുക്കളും ചേർത്ത് വ്യാജമായി ഉത്പന്നം നിർമ്മിക്കുകയായിരുന്നു ഈ സ്ഥാപനമെന്ന് ഭക്ഷ്യസുരക്ഷാ സ്ക്വാഡിന്റെ പരിശോധനയിൽ വ്യക്തമായി. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിലുള്ള […]