Blog Post

Karanavars > News >

ട്രംപിന് അധികാരം; ഇന്ത്യയ്ക്ക് മേൽ 100% തീരുവ ഭീഷണിയുമായി റഷ്യൻ ഉപരോധ ബിൽ പാസാക്കി യു.എസ്

റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിർണായക ഉപരോധ ബിൽ യു.എസ് ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) പാസാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ നീക്കം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 162 എതിർവോട്ടുകൾക്കെതിരെ 262 വോട്ടുകൾക്കാണ് ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ (Lindsey O. Graham Sanctioning Russia and Iran […]

Read More

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ്‌ ആവേശം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന ടിക്കറ്റ് വില്‍പന ഇന്ന് മുതൽ

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയം വീണ്ടും ഒരു രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് വേദിയാകുന്നു. ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഈ മാസം 27-നാണ് ഇവിടെ നടക്കുന്നത്. മത്സരത്തിനായുള്ള ടിക്കറ്റ് വിൽപന ഇന്ന്  ആരംഭിക്കും. തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ ടിക്കറ്റ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ടിക്കറ്റ് ജീനി’ (Ticket Genie.in) വഴിയാണ് ആരാധകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. […]

Read More

റിപ്പോര്‍ട്ടർ ചാനൽ റെയ്ഡിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി

കൊച്ചിയിലെ റിപ്പോര്‍ട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡിൽ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). കോടതിയുടെ അനുമതിയോടും കൃത്യമായ സെർച്ച് വാറന്റോടും കൂടിയാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയതെന്നും നടപടിക്രമങ്ങൾ പൂർണ്ണമായും നിയമപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചാനൽ ആസ്ഥാനത്തും ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (SIT) നേതൃത്വത്തിലായിരുന്നു ഒരേസമയം റെയ്ഡ് നടന്നത്. ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി […]

Read More

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ മജിസ്ട്രേറ്റ് ഉത്തരവ് വേണം; ഒക്ടോബർ 1 മുതൽ പുതിയ നിയമം

രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കുറ്റമറ്റതും കർശനവുമാക്കുന്നു. പുതിയ ജനന-മരണ രജിസ്ട്രേഷൻ നിയമം ഒക്ടോബർ 1 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായൺ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. വ്യാജ അപേക്ഷകളും കൃത്രിമങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നിയമം കടുപ്പിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം ജനനമോ മരണമോ നടന്ന് ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലുമാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെയോ (DM) സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ (SDM) […]

Read More

ഇഡി സമ്മർദ്ദം ചെലുത്തി; മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത

രാഷ്ട്രീയ കേരളത്തെ പിടുകുലുക്കിയ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായ ഇഡിക്ക് കനത്ത തിരിച്ചടി. കേസിൽ ഇഡിക്ക് നൽകിയ മൊഴിയാണ് കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) മാനേജിംഗ് ഡയറക്ടർ എൻ. ശശിധരൻ കർത്ത ഔദ്യോഗികമായി പിൻവലിച്ചത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ന് പുറത്തുവന്ന ഈ നിർണായക വിവരം കേസിന്റെ ഗതിയെത്തന്നെ മാറ്റിയെഴുതാൻ സാധ്യതയുള്ളതാണ്. ആശുപത്രി കിടക്കയിലും വീട്ടിലുമായി ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ തന്നോട് ക്രൂരമായി പെരുമാറിയെന്നാണ് ശശിധരൻ കർത്തയുടെ […]

Read More

റേഷൻ കടകളിൽ ഇനി എഐ വിപ്ലവം; ഇ-പോസിന് പകരമായി സ്മാർട്ട് യന്ത്രങ്ങൾ വരുന്നു

രാജ്യത്തെ പൊതുവിതരണ ശൃംഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് റേഷൻ വിതരണ സംവിധാനം നവീകരിക്കുന്നു. സംസ്ഥാനത്തെ റേഷൻ കടകളിൽ നിലവിലുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ–പോസ്) യന്ത്രങ്ങൾക്ക് പകരമായി നിർമിതബുദ്ധിയും (AI) ഡിജിറ്റൽ കറൻസിയും അടിസ്ഥാനമാക്കിയുള്ള ആധുനിക സ്മാർട്ട് യന്ത്രങ്ങൾ വരുന്നുവെന്ന് പത്തനംതിട്ടയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ ‘സാർഥക്– പിഡിഎസ്’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘സ്മാർട് പിഡിഎസ്’ (SMART-PDS) പദ്ധതിയിലൂടെയാണ് റേഷൻ കടകളിലെ ഈ സാങ്കേതിക മാറ്റം. പരമ്പരാഗത രീതികൾക്ക് വിരാമമിട്ട് റേഷൻ […]

Read More

മൃഗശാല മാറ്റം വാണിജ്യ ലക്ഷ്യത്തോടെയെന്ന് വി.കെ. പ്രശാന്ത്

തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യത്തിനെതിരെ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ വി.കെ. പ്രശാന്ത് രംഗത്ത്. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ വലിയ വാണിജ്യ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം ഇന്നലെ ആരോപിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പൈതൃക സ്വത്തുക്കളെ വ്യവസായ താൽപ്പര്യങ്ങൾക്കായി മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ഗൂഢശ്രമമാണ് ഇതിലൂടെ നടപ്പിലാക്കാൻ നോക്കുന്നതെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ‘റീഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ തുടരുന്നത് മൃഗങ്ങളോട് കാണിക്കുന്ന […]

Read More

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

കേരളത്തിൽ സ്വർണ്ണവിലയിൽ ചെറിയ വർദ്ധനവ്. ഇന്ന് സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. പൊതുവെ വിവാഹാവസരങ്ങളിലും വിശേഷദിനങ്ങളിലും സ്വർമ്മാഭരണങ്ങൾക്ക് വൻ പ്രിയമുള്ള കേരളത്തിൽ, പുതിയ നിരക്കുകൾ സാധാരണക്കാരായ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ശ്രദ്ധേയമാണ്. ഇന്നത്തെ വിപണി നിരക്ക് പ്രകാരം, 22 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 14,066 രൂപയാണ് വില. അതായത്, ഒരു പവന് (8 ഗ്രാം) 1,12,528 രൂപ നൽകേണ്ടി വരുന്നു. കൂടാതെ, 24 കാരറ്റ് ശുദ്ധസ്വർണ്ണം ഒരു ഗ്രാമിന് 15,345 രൂപയും, 18 കാരറ്റ് സ്വർണ്ണം […]

Read More

കാലവർഷം സജീവം: അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷകനായ ഡയറക്ടർ ജനറൽ ഓഫ് മെറ്റീരിയോളജിയുടെ വിലയിരുത്തൽ പ്രകാരം, ബംഗാൾ ഉൾക്കടലിലെ പുതിയ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഴ വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ […]

Read More

റഷ്യന്‍ എണ്ണയ്ക്ക് പൂട്ടിടാൻ യുഎസ്; ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ശക്തമായ ഉപരോധവുമായി അമേരിക്ക. റഷ്യയില്‍ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, തുർക്കി, യുഎഇ, അസര്‍ബൈജാന്‍, ഹങ്കറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താനുള്ള വിവാദ ബില്ല് യുഎസ് പ്രതിനിധി സഭ ഇന്നലെ പാസാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരപരിധി വിപുലമാക്കുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ്’ എന്ന ബില്ലിനാണ് കോണ്‍ഗ്രസ് […]

Read More