ആര്‍ടി ഓഫീസിലെ ജീവനക്കാരിയുടെ മരണം; സഹപ്രവര്‍ത്തകര്‍ക്കെതിരെ സഹോദരന്
വയനാട്: മാനന്തവാടിയില്‍ ആര്‍ടി ഓഫീസിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍.സഹപ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദം സഹിക്കാനാകാതെയാണ് സിന്ധു(42) ജീവനൊടുക്കിയതെന്ന് സഹോദരന് ആരോപിച്ചു. സംഭവത്തില്‍ മാനന്തവാടി പോലീസില്‍ സഹോദരന് പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീടിന്റെ ജനല്‍കമ്ബിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈക്കൂലി വാങ്ങുന്നതിന് കൂട്ട് നില്‍ക്കാത്തതാണ് സിന്ധുവിനോട് സഹപ്രവര്‍ത്തകര്‍ക്ക് പകയുണ്ടാകാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മാനന്തവാടി ആര്‍ടി ഓഫീസിലെ ജീവനക്കാരിയാണ് സിന്ധു. കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തിനാല്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റുജീവനക്കാര്‍ […]