Blog Post

Karanavars > News > Goverment > മുഖ്യമന്ത്രിയെ കണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിലവിലെ സാഹചര്യങ്ങൾ അറിയിച്ചു

മുഖ്യമന്ത്രിയെ കണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിലവിലെ സാഹചര്യങ്ങൾ അറിയിച്ചു

ദേവസ്വം മന്ത്രി കെ. മുരളീധരനുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കും ശബരിമല മുന്നൊരുക്കങ്ങളിലെ അപര്യാപ്തത സംബന്ധിച്ച ആരോപണങ്ങള്‍ക്കും പിന്നാലെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി നിലവിലെ സാഹചര്യങ്ങൾ നേരിട്ട് വിശദീകരിച്ചത്.

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന മുന്നൊരുക്കങ്ങളിലെ മെല്ലെപ്പോക്കില്‍ ദേവസ്വം ബോര്‍ഡിനെതിരെ മന്ത്രി പരസ്യമായി രംഗത്തെത്തിയിരുന്നു. അരവണ പ്രസാദ വിതരണത്തിലെ നിയന്ത്രണങ്ങളും കരാറുകളിലെ അനിശ്ചിതത്വവും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ അലംഭാവമുണ്ടെന്ന ദേവസ്വം മന്ത്രിയുടെ പരാതിയും, മണ്ഡലകാല നടത്തിപ്പിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന പ്രഖ്യാപനവും വലിയ ചര്‍ച്ചയായിരുന്നു.

ഈ പശ്ചാത്തലത്തില്‍, ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങളും നിലവിലെ പ്രതിസന്ധികളും പ്രസിഡന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അമിത സമ്മര്‍ദ്ദവും ബോര്‍ഡിന്റെ സ്വയംഭരണ അവകാശത്തിലുള്ള കടന്നുകയറ്റവും സംബന്ധിച്ചുള്ള വിശദാംശങ്ങളും അദ്ദേഹം മുഖ്യമന്ത്രിയോട് സംസാരിച്ചതായാണ് സൂചന.

Leave a comment

Your email address will not be published. Required fields are marked *