Blog Post

Karanavars > News >

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചു: തിരുവനന്തപുരം കഴക്കൂട്ടത്ത് കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി റവന്യൂ ഉദ്യോഗസ്ഥരെത്തിയത്.സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കെ–റെയില്‍ വിശദീകരണ യോഗം തലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കല്ലിടല്‍ പുനരാരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ അവസാനത്തോട് കൂടിയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.

Read More

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ സതീശന്‍ പങ്കെടുത്തു, ഇരട്ട നീതി പാടില്ല: കെ.വി തോമസ്

എറണാകുളം: അച്ചടക്കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇരട്ടനീതി പാടില്ലെന്ന് കെ.വി തോമസ്. തനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി.ഡി സതീശനും എ.ഐ.വൈ.എഫ് സെമിനാറില്‍ പി.സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ.വി തോമസ് ചോദിച്ചു . സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് വിശദീകരണം നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് സമയം ചോദിച്ചിട്ടുണ്ടെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. അതേസമയം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസ് നല്‍കിയ വിശദീകരണം പരിശോധിക്കാന്‍ കോണ്‍ഗ്രസ് […]

Read More

കെ എസ് ഇ ബി യൂനിയന്‍ നേതാവിന് 6.72 ലക്ഷം രൂപയുടെ പിഴയിട്ട് ചെയര്‍മാന്‍

തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാന്‍– യൂനിയന്‍ പോര് നാള്‍ക്കുനാള്‍ രൂക്ഷമാകുന്നതിന് തെളിവായി യൂനിയന്‍ നേതാവിന് പിഴ.കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനാണ് സി എം ഡി അശോക് കുമാര്‍ ഐ എ എസ് 6.72 ലക്ഷം രൂപയുടെ പിഴയിട്ടത്. കഴിഞ്ഞ സര്‍ക്കാറില്‍ മന്ത്രി എം എം മണിയുടെ പേഴ്‌സനല്‍ സ്റ്റാഫ് ആയിരിക്കെ കെ എസ് ഇ ബിയുടെ വാഹനം ഉപയോഗിച്ചെന്നും ഇത് അനധികൃതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ […]

Read More

കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഡല്‍ഹിയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്ക് ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ അടയ്ക്കേണ്ടി വരും. ബുധനാഴ്ച ചേര്‍ന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂളുകള്‍ക്ക് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ – എസ് ഒ പി നല്‍കാനും തീരുമാനമായി. സ്കൂളുകള്‍ തത്കാലം അടക്കില്ല. ഇതോടൊപ്പം സാമൂഹിക അകലം, ആശുപത്രി […]

Read More

കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍.പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിന്‍്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. ബംഗ്ളൂരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ഡ്രൈവര്‍ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിയാണ് കെഎസ്‌ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയത്. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് […]

Read More

കോടികളുടെ പുകയില പരസ്യത്തില്‍ നിന്നും പിന്മാറി അല്ലു അര്‍ജ്ജുന്‍

കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും പ്രമുഖ പുകയില കമ്ബനിയുടെ പരസ്യത്തില്‍ നിന്നും അല്ലു അര്‍ജുന്‍ പിന്‍മാറി.പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്നു വച്ചത്. താന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് നടന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അല്ലുവിന്റെ തീരുമാനം മറ്റു താരങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ പിന്തുടരുന്ന ആളാണ് താരം. കൂടാതെ മരങ്ങള്‍ […]

Read More

കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യാ സഹോദരിയുടെ കെെപ്പത്തിയും വെട്ടിമാറ്റി

കൊല്ലം: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കരയിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജന്‍(64) ആണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്. ദിവസങ്ങളായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഏറെ നാളായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ രമ റബ‌ര്‍ തോട്ടത്തിലൂടെ പോകുമ്ബോള്‍ ഇയാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ രമയുടെ സഹോദരി രതിയെയും രാജന്‍ ആക്രമിച്ചു. ഇവരുടെ കെെപ്പത്തി ഇയാള്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ മരണം ഉറപ്പിച്ച ശേഷം ഇയാള്‍ തൂങ്ങിമരിയ്‌ക്കുകയായിരുന്നു.

Read More

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടാന്‍ അനുമതി

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് അനുമതി. ബസ് മിനിമം പത്ത് രൂപയും ഓട്ടോ 30 രൂപയുമാക്കും. ടാക്‌സി മിനിമം ചാര്‍ജ് ഇരുന്നൂറായും വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.മെയ് ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നേക്കും. ബസ് ചാര്‍ജ് കിലോമീറ്ററിന് ഒരു രൂപ വീതമാണ് കൂടുക. വിദ്യാര്‍ത്ഥികളുടെ ബസ് നിരക്ക് വര്‍ധിക്കുന്നത് സംബന്ധിച്ച്‌ പഠിക്കാനായി ഒരു കമ്മീഷനെ ഇന്ന് നിയമിക്കും. […]

Read More

വിവാദങ്ങള്‍ തുണയായി; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷം

കന്നി യാത്ര മുതല്‍ തുടങ്ങിയതാണ് സ്വിഫ്റ്റ് ബസിന് നേരെയുള്ള വിവാദങ്ങള്‍. എന്നാല്‍ മികച്ച കളക്ടഷനോടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്.ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് ബസ് നേടിയത്. ഏപ്രില്‍ 11 നാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചത്. ഏപ്രില്‍ 17 വരെയുള്ള സര്‍വീസുകളുടെ കളക്ഷനെടുത്താന്‍ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ബംഗളൂരുവിലേക്കുള്ള സര്‍വീസുകളാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ കാര്യക്ഷമമായ […]

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു: 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 66 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ദി​ന പോ​സ്റ്റി​റ്റി​വി​റ്റി നി​ര​ക്ക് 0.49 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ 34 മ​ര​ണ​വും കേ​ര​ള​ത്തി​ലാ​ണ്. നി​ല​വി​ല്‍ 12,340 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, മി​സോ​റാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​ത്. കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍‌​ക്കാ​ര്‍ […]

Read More