Blog Post

Karanavars > News >

ബി.ജെ.പി എം.പി കയ്യേറ്റം ചെയ്​തുവെന്ന്​ രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളെച്ചൊല്ലി ലോക്​സഭയില്‍ ബി.ജെ.പി കോണ്‍ഗ്രസ്​ എം.പിമാര്‍ തമ്മില്‍ കയ്യാങ്കളി. സംഘര്‍ഷത്തിനിടെ ബി.ജെ.പി എം.പിമാര്‍ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്​തുവെന്ന്​ ആരോപിച്ച്‌​ രമ്യ ഹരിദാസ്​ സ്​പീക്കര്‍ക്ക്​ പരാതി നല്‍കി. കേന്ദ്ര അഭ്യന്തരമന്ത്രി അമിത്​ ഷാ രാജിവെക്കണമെന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ്​ കോണ്‍ഗ്രസ് എം.പിമാര്‍ സഭയിലെത്തിയിരുന്നത്​. ​ബാനറുമായി നില്‍ക്കുകയായിരുന്ന തന്നെ ബി.ജെ.പി എം.പി ജസ്​കൗര്‍ മീണയടക്കമുള്ളവര്‍ കയ്യേറ്റം ചെയ്​തുവെന്നാണ്​ രമ്യ പരാതിയില്‍ ആരോപിച്ചത്​. ദലിതയും വനിതയുമായതുകൊണ്ടാണോ തന്നെ നിരന്തരം അക്രമിക്കുന്നതെന്നും രമ്യ പരാതിയില്‍ പറയുന്നു. സ്​പീക്കര്‍ പരാതി സ്വീകരിച്ചിട്ടുണ്ട്​. […]

Read More

കലാപത്തിനു പിന്നാലെ കൊറോണയും..!! ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ആള്‍ക്കും, ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം ഇറ്റലിയില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധരെ ഇറ്റലിയില്‍ അയച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കും. എന്നാല്‍ ഇറാനില്‍ 1000 പേരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. നിലവിലെ […]

Read More

നി​ര്‍​ഭ​യ കേ​സ്: പ​വ​ന്‍ ഗു​പ്ത​യു​ടെ ദ​യാ​ഹ​ര്‍​ജി ഹ​ര്‍​ജി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​വ​ന്‍ ഗു​പ്ത സ​മ​ര്‍​പ്പി​ച്ച ദയാഹര്‍ജി രാ​ഷ്ട്ര​പ​തി ത​ള്ളി. ഇന്ന് ഉച്ചയ്ക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയാണ് രാഷ്ട്രപതി അടിയന്തരമായി പരിശോധിച്ചതിന് ശേഷം തള്ളിയത്. നേ​ര​ത്തെ ഇയാള്‍ സ​മ​ര്‍​പ്പി​ച്ച തി​രു​ത്ത​ല്‍ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ജ​സ്റ്റീ​സ് വി.​എ​ന്‍. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് തി​രു​ത്ത​ല്‍ ഹ​ര്‍​ജി ത​ള്ളി​യ​ത്. വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി. തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ പ്രതി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ക്ഷ​യ് കു​മാ​ര്‍ സിം​ഗ്, പ​വ​ന്‍ ഗു​പ്ത, മു​കേ​ഷ് കു​മാ​ര്‍, […]

Read More

ബെ​ഹ്റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ ​മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ടി​നെ ചൊ​ല്ലി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പോ​ലീ​സ് മേ​ധാ​വി​യെ പ്ര​തി​പ​ക്ഷം അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്നും അ​ത് ശ​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ബെ​ഹ്‌​റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മോ​ഹം ന​ട​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഡി​ജി​പി​യു​ടെ ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മാ​ണെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ല്‍ കേ​ന്ദ്രീ​കൃ​ത പ​ര്‍​ച്ചേ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും. ഇ​തി​നാ​യി മ​ന്ത്രി​സ​ഭ​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഗാ​ല​ക്‌​സോ​ണ്‍ ക​മ്ബ​നി​ക്ക് കൂ​ട്ടു​നി​ന്ന ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പി.​ടി.​തോ​മ​സ് […]

Read More

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ഉപയോക്താവ് പിഴ അടയ്‌ക്കേണ്ടത്‌. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനോ പാന്‍ കാര്‍ഡ് ഐഡി പ്രൂഫായി നല്‍കിയിട്ടുള്ളവര്‍ക്ക് പിഴ ബാധകമാവില്ല. എന്നാല്‍, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പക്ഷം പിഴ ഒടുക്കേണ്ടതായി വരില്ല. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടുള്ളതല്ല. നിലവില്‍ 50,000 രൂപ മുതലുള്ള എല്ലാ ബാങ്കിംഗ് ഇടപാടുകള്‍ക്കും […]

Read More

മെട്രോ ട്രെയിന്‍ തകരാര്‍; തൈക്കൂടം സ്റ്റേഷന്‍ അടച്ചു

കൊച്ചി: മെട്രോ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൈക്കൂടം സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍, ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്. നിലവില്‍ തൊട്ടുമുമ്ബത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകള്‍ മടങ്ങുകയാണ്. തകരാര്‍ പരിഹരിച്ച്‌ എത്രയും വേഗം സര്‍വീസ് പൂര്‍ണമായും പുന:സ്ഥാപിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Read More

ഡല്‍ഹി കലാപം; ആകെ നഷ്ടം 25,000 കോടി, ആരു നികത്തും?

ന്യൂഡല്‍ഹി: 45 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആകെയുള്ള സാമ്ബത്തിക നഷ്ടം 25,000 കോടിരൂപയുടേതെന്ന് കണക്കുകള്‍. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികള്‍ തീവെച്ച്‌ നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്. ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് വിലയിരുത്തല്‍. കലാപത്തില്‍ ഏകദേശം 92 വീടുകളാണ് അക്രമികള്‍ തീവെച്ച്‌ നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്‌കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവെച്ച്‌ നശിപ്പിച്ചു. നിലവില്‍ […]

Read More

കുടിവെള്ളത്തിന് പകരം മലിനജലം; തിരുവനന്തപുരം നഗരസഭ മൂന്ന് ലോറികള്‍ പിടികൂടി

തിരുവനന്തപുരം: കുടിവെള്ളത്തിന് പകരം മലിനജലം എത്തിച്ച്‌ കൊടുക്കുന്ന ലോറികള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി. ഏതൊക്കെ സ്ഥാപനങ്ങളിലേക്കാണ് ഇവര്‍ വെള്ളം എത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും ഇത് തന്നെ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ പറഞ്ഞു. ജലഅതോറിറ്റിയില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുമതിയുണ്ടായിട്ടും ടാങ്കര്‍ ലോറികളില്‍ തോട്ടില്‍ നിന്ന് വെള്ളം നിറച്ച്‌ കുടിവെള്ളമായി വിതരണംചെയ്യുന്നത്. നഗരസഭ ഹെല്‍ത്ത് സ്‍ക്വാഡ് മൂന്ന് ലോറികള്‍ പിടികൂടി പിഴ ഈടാക്കി. ക്രിമനല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭാ തീരുമാനം.

Read More

മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യന്‍ പ്രധാനമന്ത്രി ആകും

ക്വലാലംപുര്‍: ഒരാഴ്ച മുമ്ബ് രാജിവെച്ച മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും. അന്‍വര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പകതന്‍ ഹാരപ്പന്‍ സഖ്യം തനിക്ക് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് മഹാതിര്‍ മുഹമ്മദ് അറിയിച്ചു. അന്‍വര്‍ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താന്‍ ഇപ്പോള്‍ ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തീരുമാനം രാജാവിന് വിട്ട് നല്‍കിയിരിക്കുകയാണെന്നും മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മഹാതിര്‍ രാജിവെച്ചത്. അന്‍വര്‍ ഇബ്രാഹിം പുതിയ രാഷ്ട്രീയസഖ്യം രൂപവത്കരിച്ച്‌ അധികാരത്തിലേറുന്നത് തടയാനുള്ള മഹാതിറിന്റെ അനുയായികളുടെ നീക്കത്തിന്റെ […]

Read More

ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സംശയത്തെ തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. പ​നി മൂ​ല​മാ​ണ് മ​ലേ​ഷ്യ​യി​ല് ‍​നി​ന്ന് എ​ത്തി​യ ഇ​യാ​ളെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വൈ​റ​ല്‍ ന്യു​മോ​ണി​യ പി​ടി​പെ​ട്ട​താണ് മ​ര​ണ​കാ​ര​ണമെന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അറിയിച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ കൊറോണ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് ഉ​ച്ച​യോ​ടെ ല​ഭി​ക്കു​മെന്നും ഡോ​ക്ട​ര്‍​മാ​ര്‍ പറഞ്ഞു.

Read More