Blog Post

Karanavars > News >

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ്ന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. കൊറോണയുടെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്നും മൃഗങ്ങളില്‍ നിന്നാകാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. വവ്വാലുകളില്‍ നിന്നും മ‌റ്റേതോ മൃഗം വഴിയാണ് മനുഷ്യനില്‍ രോഗമെത്തിയതെന്ന അനുമാനമാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ചിരിക്കുന്നത്. ലാബില്‍ നിന്നും അബദ്ധത്തില്‍ വൈറസ് പുറത്തുവരാനുള‌ള സാദ്ധ്യത വളരെ വിരളമാണെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ലോകരാജ്യങ്ങള്‍ […]

Read More

ഗജരാജന്‍ ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു

തൃശ്ശുര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജന്‍ വലിയ കേശവന്‍ ചരിഞ്ഞു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചികിത്സ തുടരവെയാണ് ഉച്ചയ്ക്ക് 12.20ന് ആന ചരിഞ്ഞത്. ഗുരുവായുരപ്പന്റെ സ്വര്‍ണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്ബനായിരുന്നു വലിയ കേശവന്‍. 2020ല്‍ ഗുരുവായൂര്‍ പത്മനാഭന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവന്‍ ഗുരുവായുരിലെ ആനകളില്‍ പ്രധാനിയായത്. 2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്ബൂതിരിയാണ് കേശവനെ നടയിരുത്തിയത്. ഇളംമഞ്ഞ കണ്ണുകള്‍, നല്ല നടയമരങ്ങള്‍, കടഞ്ഞെടുത്തതു പോലുള്ള കൊമ്ബുകള്‍, […]

Read More

കര്‍ഷകര്‍ക്കുള്ള സഹായം 
കേന്ദ്രം തിരിച്ചുപിടിക്കുന്നു; പണം 15 ദിവസത്തിനകം തിരികെ അടയ്‌ക്കണം

കോട്ടയം: പ്രധാനമന്ത്രിയുടെ കൃഷി സമ്മാന്‍ പദ്ധതിയായ ‘പിഎം കിസാന്‍’ പ്രകാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കുന്നു. പണം 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്. കോട്ടയം പള്ളിക്കത്തോട്ടില്‍മാത്രം നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് ഭാവിയില്‍ മറ്റ് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന കൃഷി […]

Read More

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബര റെക്കോര്‍ഡ് ബുക്കില്‍

സിക്‌സറുകള്‍ പിറന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബര റെക്കോര്‍ഡ് ബുക്കില്‍. ഏകദിന പരമ്ബരകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പരമ്ബര എന്ന നിലയിലാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 14 സിക്‌സറുമായി ജോണി ബെയര്‍സ്റ്റോയാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. റിഷഭ് പന്ത് (11), ബെന്‍ സ്റ്റോക്‌സ് (10), രോഹിത് ശര്‍മ (8) എന്നിവരാണ് പിന്നാലെയുള്ളവര്‍. ഇതില്‍ വെറും രണ്ട് ഇന്നിങ്സില്‍ നിന്നാണ് പന്ത് 11 സിക്സുകള്‍ നേടിയത്. […]

Read More

ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈനായി ഒരാള്‍ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്ബോള്‍ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാന്‍ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി […]

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 68,020 പേര്‍ക്ക് കൊവിഡ്; 291 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 291 മരണവും റി​േപ്പാര്‍ട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്​ടോബറിന്​ ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്​. 5,21,808 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്​തു. 1,13,55,993 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,39,644 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 6,05,30,435 പേര്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുകയും ചെയ്​തു. […]

Read More

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ കയ്യാങ്കളി; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കല്ലറ പാട്ടറയില്‍ ഡി വൈ എഫ് ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു ഡി എഫിന്റെ കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി പാട്ടറയില്‍ സമാപിച്ചശേഷമായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനും സംഭവത്തില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിന്‍, സെക്രട്ടറി ഷഹ്‌നാസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വിഷ്‌ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വീകരണ പരിപാടി […]

Read More

സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ മയങ്ങി വീഴും; അപൂ‍‍ര്‍വ രോഗവുമായി യുവതി

സൗന്ദര്യത്തില്‍ മയങ്ങി വീഴുക എന്നത് സാഹിത്യത്തില്‍ നാം നിരവധി കേട്ടിട്ടുണ്ടാകും. എന്നാല്‍ യഥാ‍ര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമോ? ഇതിന് തെളിവാണ് ഇംഗ്ലണ്ടിലെ ഒരു യുവതി. സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ യുവതി മയങ്ങി വീഴും. എന്നാല്‍ ഇതൊരു അപൂ‍ര്‍വ മസ്തിഷ്ക തകരാറാണ്. എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ ഇവ‍ര്‍ ഉടന്‍ തലകറങ്ങി താഴെ വീഴും. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേ‍‍ര്‍ക്ക് നോക്കാന്‍ തന്നെ യുവതിയ്ക്ക് ഭയമാണ്. പരമാവധി ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. കാരണം […]

Read More

സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ തുടരെ ഇടിമിന്നല്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക, ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് […]

Read More

കേരളത്തില്‍ പ്ലാസ്‌റ്റിക്കില്‍നിന്ന്‌ 2006 കിലോമീറ്റര്‍ റോഡ് ‌

തിരുവനന്തപുരം: കേരളത്തില്‍ പ്ലാസ്റ്റിക്കെല്ലാം ഇപ്പോള്‍ റോഡിലാണ്. കേട്ടത് സത്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 2,005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിര്‍മിച്ചത്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേനയുടെ സഹായത്തോടെ ശേഖരിച്ച്‌ സംസ്കരിച്ചാണ് ഉപയോഗിച്ചത്. മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടാനും ചെലവ് കുറയ്ക്കാനും പ്ലാസ്റ്റിക് റോഡിനാകും. 50 മൈക്രോണോ അതില്‍ താഴെയോ മൂല്യമുള്ള പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പൊടിയാക്കി ബിറ്റുമിനില്‍ ചേര്‍ത്താണ് റോഡ് നിര്‍മിക്കുക. ഇതുവഴി റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്റെ അളവ് ഏഴു ശതമാനമായി കുറയ്ക്കാനായി. 47,91,226 […]

Read More