കോളജ് ഓണാഘോഷതിനിടെ വിദ്യാർഥികളുടെ കാറിൽനിന്ന് എംഡിഎംഎ പിടികൂടി, എക്സൈസിനെ കണ്ട് ഓടിരക്ഷപ്പെട്ട് വിദ്യാർഥികൾ
മലപ്പുറം കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ലഹരിമരുന്നുമായി എത്തിയ വിദ്യാർത്ഥികൾ ഇറങ്ങിയോടി. ഇന്നലെ വൈകിട്ടോടെയാണ് മലപ്പുറം എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് കോളേജ് പരിസരത്ത് പരിശോധന നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിന്റെ ഭാഗമായി എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കൊണ്ടോട്ടിയിലെ ഒരു കോളേജിന് സമീപം ഗ്രൗണ്ടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾ എത്തിയത്. ഈ സമയത്ത് പരിശോധനയ്ക്കായി എക്സൈസ് വാഹനം എത്തിയത് കണ്ട […]