Blog Post

Karanavars > News > International > ട്രംപിനെതിരെ വോട്ടർമാരുമായി ഇറാൻ; യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മാറ്റത്തിന് ആഹ്വാനം

ട്രംപിനെതിരെ വോട്ടർമാരുമായി ഇറാൻ; യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മാറ്റത്തിന് ആഹ്വാനം

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ശക്തമായ നീക്കവുമായി ഇറാൻ. അമേരിക്കൻ വോട്ടർമാരെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) 25 പേജുള്ള തുറന്ന കത്ത് പുറത്തിറക്കി. ട്രംപിന്റെ തെറ്റായ നയങ്ങൾ തിരുത്താനും യു.എസ് ഭരണകൂടത്തെ മാറ്റാൻ വോട്ടർമാർ തയാറാകണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധങ്ങളും ഇസ്രായേലിനുള്ള യു.എസിന്റെ കണ്ണടച്ചുള്ള പിന്തുണയും മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇറാനുമായുള്ള ആണവ പദ്ധതി സമാധാനപരമാണെന്ന കാര്യം മറച്ചുവെച്ച് ട്രംപ് ഭരണകൂടം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ഇറാൻ ആരോപിക്കുന്നു. അമേരിക്കൻ ജനതയോട് ശത്രുതയല്ല ഉള്ളതെന്നും, മറിച്ച് സ്വന്തം രാജ്യത്തെ ഭരണാധികാരികളെ ജനങ്ങൾ ഉത്തരവാദികളാക്കണമെന്നാണ് ഈ തുറന്ന കത്ത് ആവശ്യപ്പെടുന്നത്.

വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ഇറാന്റെ ഈ ഇടപെടൽ. എന്നാൽ, തെരഞ്ഞെടുപ്പിന് മുൻപ് ട്രംപിന്റെ നയങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും അമേരിക്കൻ ജനത തങ്ങളുടെ സന്ദേശം ഏറ്റെടുക്കുമെന്നാണ് ഇറാൻ ഔദ്യോഗിക വൃത്തങ്ങളുടെ പ്രതീക്ഷ.

Leave a comment

Your email address will not be published. Required fields are marked *