Blog Post

Karanavars > News >

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന്‌ 1000 കടന്നു

തിരുവനന്തപുരം: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായിരുന്നു. മാര്‍ച്ച്‌ ഒന്നിന് […]

Read More

നടിയെ ആക്രമിച്ച കേസ്: അന്വേഷണ മേല്‍നോട്ടം ആര്‍ക്കെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ മേല്‍നോട്ടം ആര്‍ക്കെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി.ഡി.ജി.പി ഈ മാസം 19നകം ഇത് സംബന്ധിച്ച്‌ മറുപടി നല്‍കണം. എഡിജിപി എസ്.ശ്രീജിത്തിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതലയില്‍ നിന്ന് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്ത് സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിലാണ് എസ്. ശ്രീജിത്തിനെ മേല്‍നോട്ട ചുമതല ഏല്‍പിച്ചതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ […]

Read More

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം.ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്.പരാതി ബോധിപ്പിക്കാന്‍ ഉണ്ടെന്നും എന്നാല്‍ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനല്‍ കുമാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുന്‍പ് സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്ന് അറസ്റ്റ് ചെയ്ത സനലിനെ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് ഇന്നലെ എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കൊച്ചി ഡി.സി.പി, വി.യു കുര്യാക്കോസിന്റെ […]

Read More

43 ലക്ഷം രൂപ വാങ്ങിയ ശേഷം വഞ്ചിച്ചു: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ സാമ്ബത്തിക വഞ്ചനാകേസ്. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്ബത്തികമായി വഞ്ചിച്ചെന്നാണ് പരാതി.കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ധര്‍മജന്‍ അടക്കം 11 പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബ് സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി കൊടുത്തിരുന്നു. അതില്‍ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് ധര്‍മജനും പത്ത് പ്രതികളും തന്നോട് പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ പലപ്പോഴായി തന്നില്‍ നിന്നും 43 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. പണം വാങ്ങിയ […]

Read More

ചൈനയില്‍ കൊറോണ വ്യാപനം രൂക്ഷം; ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു

ബീജിങ്: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. സെപ്തംബര്‍ 10 മുതല്‍ 25 വരെ ചൈനയില്‍ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്.ചൈനയിലെ കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് നഗരമായ ഹാങ്ചൗവിലാണ് ഇക്കുറി ഏഷ്യന്‍ ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും വേദികളും എല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് അടുത്തുള്ള നഗരമാണ് ഹാന്‍ചൗ. ഷാങ്ഹായില്‍ ആഴ്ചകളായി ലോക്ഡൗണ്‍ തുടരുകയാണ്. ചൈനീസ് […]

Read More

ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കൊല്ലം: ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുണ്ടറയിലെ ബാറില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്.മഹാരാഷ്ട്ര സ്വദേശിയായ പര്‍വീണ്‍ രാജുവാണ് മരിച്ചത്. ബാറിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ പര്‍വീണുമായി ജീവനക്കാര്‍ വാക്ക് തര്‍ക്കത്തിലാവുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് കേസ്. മര്‍ദ്ദിച്ച ശേഷം ജീവനക്കാര്‍ ചേര്‍ന്ന് പര്‍വീണിനെ റോഡിലേക്ക് തള്ളുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തിയാണ് ഇയാളെ ആശുത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു കഴിഞ്ഞു. […]

Read More

പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

തിരുവനന്തപുരം: പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സജിയാണ് മരിച്ചത്.തമ്ബാനൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും സിവില്‍ പോലീസ് ഓഫീസറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സജിയെ തൂങ്ങിമരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെ പോലീസുകാരന്‍ മുറിയെടുത്തിരുന്നതായാണ് വിവരം. രണ്ട് ദിവസമായി സജി വീട്ടിലേക്ക് പോയിരുന്നില്ല. സജിയെ കാണാതായതിന് പിന്നാലെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്ബത്തിക ബുദ്ധിമുട്ടും അമിതജോലി […]

Read More

ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകള്‍ തെറ്റെന്ന് ഇന്ത്യ

ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകള്‍ തെറ്റെന്ന് ഇന്ത്യ.മരണസംഖ്യ കണക്കാക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ രീതി അസ്വീകാര്യമാണെന്നും ഇന്ത്യ ആരോപണം ഉന്നയിക്കുന്നു. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ അവകാശവാദം. വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് ഒന്നരക്കോടിയുടെ മരണക്കണക്കുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തിയത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തല്‍. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും […]

Read More

കെഎസ്‌ആര്‍ടിസി പണമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ കോര്‍പറേഷന്‍; പിന്നോട്ടില്ലെന്ന് സമരക്കാര്‍

തിരുവനന്തപുരം: ശമ്ബള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.സമരത്തെ നേരിടാന്‍ മാനേജ്‌മെന്റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പണിമുടക്കില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ അറിയിച്ചു. ശമ്ബള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ […]

Read More

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ ജോ ജോസഫ് (43) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോ​ഗ വി​​ദ​ഗ്ധനാണ്.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പൂഞ്ഞാര് കളപ്പുരയ്ക്കന് കുടുംബാംഗമാണ്. കെഎസ്‌ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര് 30ന് ചങ്ങനാശ്ശേരിയിലാണ് ജോ ജോസഫിന്റെ ജനനം. സാമൂഹ്യ പ്രവര്ത്തകനും എഴുത്തുകാരനുമാണ്. ഹൃദയപൂര്വ്വം ഡോക്ടര് എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. കോട്ടയം മെഡിക്കല് കോളേജില് നിന്നും എംബിബിഎസ് […]

Read More