Friday, 17th May 2024
May 17, 2024

ചൈനയില്‍ കൊറോണ വ്യാപനം രൂക്ഷം; ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു

  • May 6, 2022 1:16 pm

  • 0

ബീജിങ്: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. സെപ്തംബര്‍ 10 മുതല്‍ 25 വരെ ചൈനയില്‍ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്.ചൈനയിലെ കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചൈനീസ് നഗരമായ ഹാങ്ചൗവിലാണ് ഇക്കുറി ഏഷ്യന്‍ ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും വേദികളും എല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് അടുത്തുള്ള നഗരമാണ് ഹാന്‍ചൗ. ഷാങ്ഹായില്‍ ആഴ്ചകളായി ലോക്ഡൗണ്‍ തുടരുകയാണ്.

ചൈനീസ് ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒളിമ്ബിക് കൗണ്‍സില്‍ ഓഫ് ഏഷ്യയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമായിരുന്നു ഹാങ്ചൗ.