Blog Post

Karanavars > News >

ആംആദ്മി പാര്‍ട്ടി മുന്നേറുന്നു; 52 മണ്ഡലങ്ങളില്‍ ലീഡ്, ബി.ജെ.പിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ ആംആദ്മി പാര്‍ട്ടി മുന്നേറുന്നു. നിലവില്‍ 52 മണ്ഡലങ്ങളില്‍ എ.എ.പി ലീഡ് ചെയ്യുകയാണ്. ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. ബിജെപി 18 സീറ്റിലും കോണ്‍ഗ്രസ് ഒരുസീറ്റില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പുതിയ ഫല സൂചന അനുസരിച്ച്‌ ആംആദ്മി പാര്‍ട്ടി കുതിച്ച്‌ മുന്നേറുകയാണ്. ഫല സൂചനകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം ഭരണം തങ്ങള്‍ക്കാണെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. […]

Read More

മൊബൈല്‍ ടവറിനെതിരെയുള്ള സമരത്തില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ എന്തേലും കുഴപ്പമുണ്ടോ ചേട്ടാ? വൈറലായി പ്രതിഷേധ ചിത്രം

തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് അനധികൃതമായി മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെയുള്ള പരിപാടിയുടെ വേദിയില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പ്രതിഷേധിച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരം വെള്ളായണിയിലെ സ്റ്റുഡിയോ റോഡില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു കൗതുകകരമായ ഈ കാഴ്ച. ചടങ്ങില്‍ ഒ.രാജഗോപാല്‍ എം.എല്‍.എയായിരുന്നു ഉദ്ഘാടകന്‍. ഇതുമായി ബന്ധപ്പെട്ട് ഒ. രാജഗോപാല്‍ സംസാരിക്കുമ്ബോള്‍ വേദിയിലിരിക്കുന്ന വ്യക്തി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഈ ചിത്രം ഒ.രാജഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ എം.എല്‍.എയുടെ പേജില്‍ പരിഹാസരൂപേണയുള്ള കമന്റുകള്‍ […]

Read More

ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ

ബംഗളൂരു: തുടര്‍ച്ചയായി സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ തുലച്ച യുവാവില്‍ നിന്ന് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ. ബംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചതെന്ന് വിവരം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് യുവതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് ശ്രമിച്ചു തുടങ്ങി. കൂടുതല്‍ ശമ്ബളവും മെച്ചപ്പെട്ട ജീവിതവുമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ജൂണില്‍ ഇന്റര്‍നെറ്റ് വഴി ദുബായിലെ […]

Read More

പ്രതികളുമായി പുറപ്പെട്ട കേരള പോലീസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

മുംബയ്: ശാന്തന്‍പാറ കൊലക്കേസ് പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ട കേരള പൊലീസിനെ മുംബയ് വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തട‍‍ഞ്ഞു. ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്റെ അനുമതിയില്ലെന്ന കാരണം കൊണ്ടാണ് ശാന്തന്‍പാറ സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ തടഞ്ഞത്. ശാന്തമ്ബാറയില്‍ റിസോര്‍ട്ട് ജീവനക്കാരനായ റിജോഷ്,​ രണ്ടരവയസുകാരി മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ റിജോഷിന്റെ ഭാര്യ ലിജി (29), റിസോര്‍ട്ട് മാനേജരും റിജോഷിന്റെ സുഹൃത്തുമായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തില്‍ വാസിം (31) എന്നിവരെ കൈയാമം വെച്ചാണ് പൊലീസ് […]

Read More

പി.എസ്‌.സിയില്‍ വീണ്ടും ക്രമക്കേട്

തിരുവനന്തപുരം: പി.എസ്സി.യില്‍ വീണ്ടും ക്രമക്കേട് . ഒന്നാം റാങ്കുകാരിയെ തരംതാഴ്ത്തി പകരം മറ്റൊരു കുട്ടിയെ കയറ്റി . ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് പി.എസ്‌.സി വീണ്ടും അനധികൃത നിയമനം നടത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എന്‍.സി.എ–എസ്.സി) തസ്തികയില്‍ ഒന്നാം റാങ്കിലെത്തിയ ഉദ്യോഗാര്‍ഥിയെ പുറത്താക്കി അപ്ലൈഡ് സൈക്കോളജി ബിരുദധാരിയെ ഒന്നാം റാങ്കിലേക്ക് തിരുകി കയറ്റിയെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച്‌ ഒരു.വിഭാഗം ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും പരാതി നല്‍കി. 2017 ആഗസ്റ്റ് 20നാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018 ജൂലൈ […]

Read More

മികച്ച നടന്‍ നരേന്ദ്ര മോഡി, വില്ലന്‍ അമിത് ഷാ, ഹാസ്യ താരം മനോജ് തിവാരി; ഓസ്‌കാര്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസും

ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയ്യേറ്ററില്‍ ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങ് നടത്തുമ്ബോള്‍ കോണ്‍ഗ്രസും ഓസ്‌കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബിജെപിയെ പരിഹസിച്ചാണ് പ്രഖ്യാപനം. ബെസ്റ്റ് ആക്ടര്‍ ആയി നരേന്ദ്ര മോഡിയെയും വില്ലനായി അമിത് ഷായെയും ഹാസ്യതാരമായി മനോജ് തിവാരിയെയുമാണ് കണ്ടെത്തിയിരിക്കുന്നത്. ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്‌കാരം കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോിക്കാണ് നല്‍കിയത്. പ്രജ്ഞാ താക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികള്‍. മോഡിയുടെ ’56 ഇഞ്ചും‘ ‘വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം. ബെസ്റ്റ് […]

Read More

തിരുവനന്തപുരത്ത് ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നു; മീനുകള്‍ ചത്തുപൊങ്ങി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. ഇതേതുടര്‍ന്ന് കുണ്ടമണ്‍കടവ് പമ്ബിങ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചു. ഇന്നലെ രാത്രിയാണ് ഇലട്രോപ്ളേറ്റിങ് ഫാക്ടറിയില്‍ നിന്നും രാസലായനി കലര്‍ന്ന മാലിന്യം ഒഴുക്കിവിട്ടത്. ഫാക്ടറി വൃത്തിയാക്കുന്നതിനിടെയാണ് രാസമാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴിക്കയതെന്നാണ് സൂചന. ഈ തോട്ടില്‍ നിന്നുള്ള നീരൊഴുക്ക് കുണ്ടമണ്‍കടവ് പമ്ബിങ് സ്‌റ്റേഷനിലേക്കും എത്തി ചേരുന്നുണ്ട്. ഇതിനാലാണ് ജല വിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്. നഗരവാസികള്‍ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണം എന്ന് നഗരസഭ നിര്‍ദേശം നല്‍കി.ഇന്നലെ […]

Read More

മരിച്ചുപോയവര്‍ ഇപ്പോഴും ‘അരിയും ഗോതമ്ബും’ വാങ്ങുന്നു ; രണ്ട് റേഷന്‍ കാര്‍ഡില്‍ വാങ്ങിയത് 2000 കിലോ അരി

തൃശൂര്‍ : മരിച്ചുപോയ റേഷന്‍ കാര്‍ഡ് ഉടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്ബും വെട്ടിച്ച റേഷന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. വെട്ടിപ്പ് നടത്തിയതിന് ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ ഓരോ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടിയില്‍ മാത്രം 22 കടകള്‍ക്കു നോട്ടിസ് നല്‍കി. നാലു വര്‍ഷം മുന്‍പു കാര്‍ഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫിസില്‍ അറിയിക്കാതെ ധാന്യങ്ങള്‍ കൈവശപ്പെടുത്തിയ കടയുടമകളും നോട്ടിസ് ലഭിച്ചവരില്‍പ്പെടുന്നു. മരിച്ചവരുടെ പേരില്‍ റേഷന്‍ വെട്ടിച്ച്‌ കരിഞ്ചന്തയിലേക്കു കടത്തിയതിന്റെ പേരില്‍ […]

Read More

കൊറോണ വൈറസ് ബാധ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

ബീജിംഗ്: വുഹാനിലെ കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതും വുഹാനിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വുഹാനിലുണ്ടായിരുന്നു. കൊറോണ വൈറസ് വുഹാന്‍ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകം അറിഞ്ഞത് മൊബൈല്‍ ഫോണ്‍ വഴി ഇവര്‍ പുറത്തുവിട്ട വാര്‍ത്തകളിലൂടെയായിരുന്നു. ട്വിറ്ററിലും യൂട്യൂബിലും ഇവരുടെ വിഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചെന്‍ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ […]

Read More

കുരുക്ക് മുറുകുന്നു? മൂന്ന് ദിവസത്തിനകം ഹാജരാകണം,​ നടന്‍ വിജയ്‌ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി

ചെന്നൈ: നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവിശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച്‌ വിജയ്ക്ക് നോട്ടീസ് കിട്ടിയത്. ‘ബിഗില്‍‘ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് […]

Read More