മഞ്ജു ‘കൂറുമാറു’മെന്ന പ്രതീക്ഷയില്‍ ദിലീപ് ; നടിയെ കൈവിടില്ലെന്ന വിശ്വാസത്തില്‍ പ്രോസിക്യൂഷന്‍ ; വിസ്താരം ഈയാഴ്ച
കൊച്ചി : നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ആക്രമണത്തിന് ഇരയായ നടി, സുഹൃത്തായ നടി രമ്യ നമ്ബീശന്‍, നടന്‍ ലാല്‍ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കോടതി കഴിഞ്ഞദിവസം വിസ്തരിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയര്‍ത്തിയ സുഹൃത്തും നടിയുമായ മഞ്ജു വാര്യരുടെ വിസ്താരമാണ് ഇനി നടക്കാനുള്ളതില്‍ പ്രധാനപ്പെട്ടത്. കേസിലെ നിര്‍ണ്ണായക സാക്ഷിയായ മഞ്ജുവിന്റെ വിസ്താരത്തിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈയാഴ്ച […]