കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച് അമ്മ
ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകുതേച്ച് അമ്മയുടെ ‘അറ്റകൈ പ്രയോഗം‘.തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെയാണ് അമ്മ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകു തേച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഞ്ചാവിന് അടിമയായ മകന്‍ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നതായി ‘തെലങ്കാന ടുഡേ‘ റിപ്പോര്‍ട്ട് ചെയ്തു. ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകു തേക്കാന്‍ അമ്മ മുതിര്‍ന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു […]