Blog Post

Karanavars > News >

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, കൊവിഡ് പ്രതിരോധം ചര്‍ച്ചയാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് തിരിക്കും. ജോണ്‍ ബ്രിട്ടാസ് എംപിയും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, കേന്ദ്ര മന്ത്രിമാരുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും.നാളെയോ, മറ്റന്നാളോ ആകും കൂടിക്കാഴ്ച. രണ്ടാം തവണ അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത്. കൊവിഡിന് ശേഷമുള്ള സാമ്ബത്തിക പുനര്‍നിര്‍മ്മാണത്തിന് കൂടുതല്‍ സഹായം നേടിയെടുക്കുകയാണ് യാത്രയുടെ മുഖ്യ ലക്ഷ്യം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര […]

Read More

സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത; മൂന്ന്​ ജില്ലകളില്‍ ഓറഞ്ച് ​ അലര്‍ട്ട്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്​, കൊല്ലം ജില്ലകളിലൊഴികെ യെല്ലോ അലര്‍ട്ടാണ്​ പ്രഖ്യാപിച്ചത്​. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ്​ മഴക്ക്​ കാരണം. തിങ്കളാഴ്​ച ഇത്​ വടക്ക്​ പടിഞ്ഞാറ്​ ദിശയിലേക്ക്​ നീങ്ങുമെന്നും കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും. കടല്‍ പ്ര​ക്ഷുപ്​തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ്​ തീരങ്ങളില്‍നിന്ന്​ കടലില്‍ പോകരുതെന്നാണ്​ […]

Read More

കേരളത്തില്‍ നാളെ ദുല്‍ഹജ്ജ് ഒന്ന്; ജൂലൈ 21-ന് വലിയ പെരുന്നാള്‍

തിരുവനന്തപുരം: ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി നാളെ ദുല്‍ഹജ്ജ് ആരംഭിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ജൂലൈ 21 ബുധനാഴ്ച വലിയ പെരുന്നാള്‍ ആയിരിക്കുമെന്നും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ […]

Read More

ഇന്ന് 13,563 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4, 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍

കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 10,454 പേര്‍ രോഗമുക്തി നേടി. 130 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 14,380 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി പി.സി.ആര്‍, ആര്‍.ടി എല്‍.എ.എം.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ […]

Read More

പുതിയ ഐ.ടി നിയമം പാലിക്കാത്തതിന്​ കര്‍ശന നടപടി പാടില്ല -ഹൈകോടതി

കൊച്ചി: പുതിയ ഐ.ടി നിയമം പാലിക്കാത്തതിന്‍െറ പേരില്‍ കര്‍ശന നടപടികള്‍ പാടില്ലെന്ന്​ ഹൈകോടതി. നിയമം മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ കാരണമില്ലാതെ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്​ അനിയന്ത്രിത അധികാരം നല്‍കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍.ബി.എ) നല്‍കിയ ഹരജിയിലാണ്​ ജസ്​റ്റിസ് പി.ബി. സുരേഷ് കുമാറിന്‍െറ നിര്‍ദേശം. ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിന്‍െറ വിശദീകരണവും തേടി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്‍റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 എന്ന പേരി​ലുള്ള നിയമം ഭരണഘടയുടെ 14,19 (1) ജി […]

Read More

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 മി.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളിലെ അതിതീവ്ര മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. 11ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ട്: ഒന്‍പതിന് ഇടുക്കി, പത്തിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, 11ന് മലപ്പുറം, കോഴിക്കോട്, […]

Read More

സിക്ക വൈറസ് പ്രതിരോധം: ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച്‌ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുകു നിവാരണമാണ് ഏറ്റവും പ്രധാനം. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നതാണ്. 4 മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ 5 മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് […]

Read More

സഹകരണ മന്ത്രാലയം; കേന്ദ്ര നടപടിക്കെതിരെ കേരളം രംഗത്ത്

തിരുവനന്തപുരം: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിക്കെതിരെ കേരളം രംഗത്ത്​. മന്ത്രി വി.എന്‍ വാസവന്‍ കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച്‌​ രംഗത്തെത്തി. മന്ത്രി സഭാപുനസംഘടനയിലാണ്​ ആഭ്യന്തരമന്ത്രി അമിത്‌ ഷായ​ുടെ കീഴില്‍​ സഹകരണ മന്ത്രാലയം രൂപീകരിച്ചത്​. പല വിഷയങ്ങളിലെന്ന പോലെ സംസ്ഥാന സര്‍ക്കാറുകളുടെ അധികാര പരിധിയിലേക്കുള്ള കടന്ന്​ കയറ്റമായാണ് സംസ്ഥാനം​ ഇതിനെ നോക്കി കാണുന്നത്​. ഫെഡറല്‍ സംവിധാനത്തിനെതിരായിട്ടുള്ള വെല്ലുവിളിയാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബാങ്കിങ്​ മേഖലയില്‍ ഭേദഗതി വരുത്താനുള്ള അധികാ​​രം കേന്ദ്രസര്‍ക്കാറിനാണുള്ളത്​. എന്നാല്‍ സഹകരണം ​എന്നത്​ ​സംസ്ഥാന പരിധിയിലുള്ളതാണെന്ന്​ അദ്ദേഹം […]

Read More

സംസ്ഥാനത്ത് സിക ബാധിച്ചവരുടെ എണ്ണം 15 ആയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സിക ബാധിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം 14 പേര്‍ക്ക് സിക ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരിയായ ഗര്‍ഭിണിക്കാണ് രോഗം ആദ്യം റിപോര്‍ട് ചെയ്തത്. രോഗബാധിതരില്‍ ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരാണ്. രോഗബാധിതരെല്ലാം തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ താമസക്കാരാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡിഎംഒമാരുമായുള്ള യോഗം ഉടന്‍ ചേരും. ഗര്‍ഭിണികളേയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്ത് സിക വൈറസ് […]

Read More

രമേശ് ചെന്നിത്തലയും എം.എ ആരിഫ് എം.പിയും സിനിമയിലേക്ക്.!!

ആലപ്പുഴ: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എ ആരിഫ് എംപിയും അഭിനേതാക്കളാകുന്നു. റെജു കോശി എഴുതി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്‘ എന്ന സിനിമയിലാണ് ഇരുവരും വേഷമിടാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ തന്നെയാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. എന്നാല്‍ എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിലാണ് ആരിഫ് എംപി എത്തുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് രംഗങ്ങളിലാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടത്തെ രാഷ്ട്രീയ പശ്ചാത്തലവുമാണ് ചിത്രത്തില്‍ നര്‍മ്മത്തോടെ […]

Read More