Blog Post

Karanavars > News > Economy > അമേരിക്കൻ പണപ്പെരുപ്പവും എണ്ണവിലയും പിടിമുറുക്കുന്നു; സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് ; പവന് ഇന്ന് 200 രൂപ കൂടി

അമേരിക്കൻ പണപ്പെരുപ്പവും എണ്ണവിലയും പിടിമുറുക്കുന്നു; സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് ; പവന് ഇന്ന് 200 രൂപ കൂടി

ആഗോള വിപണിയിലെ തരംഗങ്ങൾക്കും അമേരിക്കൻ പണപ്പെരുപ്പ വാർത്തകൾക്കുമിടെ സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,02,400 രൂപയിലേക്ക് എത്തി നൽക്കുകയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപ വർധിച്ച് 12,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക വ്യതിയാനങ്ങളും ആഗോള വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെ കുതിപ്പിന് കളമൊരുക്കിയത്. അമേരിക്കയിൽ പണപ്പെരുപ്പ നിരക്ക് 3.6 ശതമാനമായി ഉയർന്നതോടെ അവിടെ വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് താഴെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാൻ 75 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് പ്രമുഖ വിപണി വിദഗ്ധനായ ജറോം പവലിന്റെ നീക്കങ്ങളെ നിരീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഇന്ത്യ പ്രധാനമായും ഇറക്കുമതിക്കായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഇന്നത്തെ വിപണിയെ ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 104 ഡോളറിന് മുകളിലാണ് തുടരുന്നത്. അതേസമയം, വരും ദിവസങ്ങളിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുകയാണെങ്കിൽ യുഎസ് ഡോളറും ബോണ്ട് യീൽഡും കൂടുതൽ കരുത്താർജ്ജിക്കും. ഇത്തരം ഒരു സാഹചര്യമുണ്ടായാൽ നിലവിലെ സ്വർണവിലയിലെ ഈ കുതിപ്പ് താൽക്കാലികം മാത്രമായിരിക്കുമെന്നും ഉടൻ തന്നെ വിലയിൽ തിരുത്തലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് വിപണി നിരീക്ഷകർ വ്യക്തമാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *