Blog Post

Karanavars > News >

ശ്രീലങ്കന്‍ പര്യടനം; ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ, മികച്ച പ്രകടനവുമായി യുവനിര

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 262 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിര 14 ഓവര്‍ ബാക്കി നില്‍ക്കെ തകര്‍പ്പന്‍ പ്രകടനവുമായി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലാണ്. ഇന്ത്യയുടെ നായകന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും നടത്തിയ മികച്ച […]

Read More

മിഠായി തെരുവിലെ വഴിയോര കടകള്‍ തുറക്കരുത്; കേസെടുക്കും

കോഴിക്കോട്: ഇന്ന് മിഠായി തെരുവിലെ വഴിയോര കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കടകള്‍ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാര്‍ സിറ്റി പൊലീസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണം പാലിച്ച്‌ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മിഠായി തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ […]

Read More

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്; 130 മരണം

കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി. കൂട്ടപരിശോധന ഉള്‍പ്പെടെ […]

Read More

റഷ്യയില്‍ 13 യാത്രക്കാരുമായി വിമാനം കാണാതായി, തിരച്ചില്‍ തുടരുന്നു

മോസ്കോ: സൈബീരിയയില്‍ പതിമൂന്നുപേരുമായി പോയ റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. വ്യോമനിരീക്ഷണം ഉള്‍പ്പടെയുള്ള തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച്‌ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തില്‍ പതിനേഴുപേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. സൈബീരിയന്‍ പ്രദേശമായ ടോംസ്കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം ബന്ധം നഷ്ടപ്പെട്ടത്. കിഴക്കന്‍ റഷ്യയിലെ കംചത്കയില്‍ അടുത്തിടെ 28 പേരുമായി പോയ വിമാനം തകര്‍ന്നു വീണിരുന്നു. ഇതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അന്റോനോവ് എ ന്‍. -26 വിമാനം പെട്രോപാവ്ലോവ്‌സ്‌ക്–കാംചാറ്റ്‌സ്‌കി നഗരത്തില്‍ നിന്ന് പലാനയിലേക്ക് […]

Read More

മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ. സമ്ബത്തിനെ നിയമിച്ചു

taryതിരുവനന്തപുരം: ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.ഐ.എം. നേതാവ് എ. സമ്ബത്തിനെ നിയമിച്ചു. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. മുന്‍ ലോക്‌സഭാംഗമായിരുന്നു എ. സമ്ബത്ത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സമ്ബത്തിനെ ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. കാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. ദല്‍ഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്ബത്ത് ചുമതല വഹിച്ചിരുന്നത്. സമ്ബത്തിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രളയത്തെതുടര്‍ന്ന് സാമ്ബത്തിക […]

Read More

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിഭാഗത്തിനും ബാധിച്ചത് കോവിഡ് ഡെല്‍റ്റ വകഭേദം, 0.4 ശതമാനം മരണനിരക്ക്; ഐസിഎംആര്‍ പഠനം

ന്യൂ ഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിഭാഗത്തിനും ബാധിച്ചത് കോവിഡ് ഡെല്‍റ്റ വകഭേദമെന്ന് ഐസിഎംആറിന്റെ പഠനം. വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച്‌ നടത്തുന്ന ആദ്യ പഠനമാണ് ഐ.സി.എം.ആറിന്റേത്. പഠനത്തിനായി മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, മണിപ്പുര്‍, അസം, ജമ്മു കശ്മീര്‍, ചണ്ഡീഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, പുതുച്ചേരി, ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് സാമ്ബിളുകള്‍ ശേഖരിച്ചത്. ഡെല്‍റ്റ വകഭേദം ബാധിച്ചത് 86.09% പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതില്‍ 9.8% പേരെ മാത്രമേ ആശുപത്രിയില്‍ […]

Read More

സ൪വ്വകലാശാല പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦; പെണ്‍കുട്ടികള്‍ ധീരമായി നിലപാടെടുക്കണം- ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ സ൪വ്വകലാശാലകളില്‍ സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം തുടരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦. ജീവനക്കാരും ഇതിന് തയ്യാറാകണ൦. പെണ്‍കുട്ടികള്‍ ധീരമായി നിലപാടെടുക്കണമെന്നും അതിന് അവരെ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിരുദദാന ചടങ്ങിനും ഇതുണ്ടാകണ൦. സ൪വ്വകലാശാലകള്‍ക്ക് ഇതിന് അധികാരമുണ്ട്. സ൪വ്വകലാശാലകള്‍ നല്‍കുന്ന ബിരുദം ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും ഉയ൪ന്നു. ഈ മാസം 21-ന് തിരുവനന്തപുരത്ത് വീണ്ടും […]

Read More

കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്‌റ്റ് മാസം അവസാനത്തോടെ; രണ്ടാം തരംഗത്തെക്കാള്‍ ശക്തി അല്‍പം കുറയുമെന്ന സൂചനയുമായി ഐസിഎം‌ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ശക്തമാകുമെന്ന ആശങ്കയ്‌ക്കിടയില്‍ ഇന്ത്യയിലെ മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസി‌എം‌ആര്‍). ‘ഓഗസ്‌റ്റ് മാസം അവസാനത്തോടെ ആരംഭിക്കുന്ന കൊവിഡ് മൂന്നാം തരംഗം രാജ്യമെമ്ബാടുമുണ്ടാകും. എന്നാല്‍ രണ്ടാംഘട്ട വ്യാപനത്തിന്റെയത്ര ശക്തമാകില്ല.’ പക‌ര്‍ച്ചാവ്യാധി വിഭാഗത്തിന്റെ തലവനായ ഡോ.സമീരന്‍ അഭിപ്രായപ്പെട്ടു. ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രെയേസൂസ് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര ആരോഗ്യ നിയന്ത്രണ അടിയന്തര സമിതി […]

Read More

കടകള്‍‍ തുറക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി‍; ടിപിആര്‍ നിര്‍ണ്ണയത്തില്‍ സംശയം

കൊച്ചി: കടകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കണം, ഹൈക്കോടതി പറഞ്ഞു. വസ്ത്ര വ്യാപാരശാലകളും ജൂവലറികളും ദിവസവും തുറക്കാന്‍ അനുമതി തേടി കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍, നവാബ് ജാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് […]

Read More

ഉത്ര വധക്കേസ്; സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി ഹാജരാക്കാന്‍ നിര്‍ദേശം

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്കയച്ച ഇ–മെയില്‍ പരാതി നിഷേധിച്ചു.സൂരജ് എസ്. കുമാര്‍ 1993 @ ജി–മെയില്‍.കോം മെയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കയച്ച പരാതിയുടെ പകര്‍പ്പും അതിന്​ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ച രസീതും സൂരജിെന്‍റ മൊബൈല്‍ ഫോണില്‍നിന്ന് സൈബര്‍ വിദഗ്ദര്‍ കണ്ടെടുത്തത്​ കൃത്രിമമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവ് വാദിച്ചു. പ്രതിയുടെ പൂര്‍ണ സമ്മതത്തോടെ ഇ–മെയില്‍ പാസ്​വേഡ് നല്‍കിയാല്‍ കോടതി മുമ്ബാകെ ജി–മെയിലിലെ അക്കൗണ്ട് തുറന്ന് അപ്രകാരമൊരു പരാതി അയച്ചിട്ടുണ്ടോ […]

Read More