Blog Post

Karanavars > News >

കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനേയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ട്രോമ കെയര്‍ സെന്ററിന് പ്രത്യേക പ്രാധാന്യം നല്‍കി ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. […]

Read More

വാക്സിന്‍ കിട്ടിയപ്പോള്‍ കോവിന്‍ പോര്‍ട്ടല്‍ തകരാറിലായി, സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം : കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ ലഭിച്ചപ്പോള്‍ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലിലെ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കുള്ള ലോഗിനാണ് തകരാറിലായത്. ഇന്ന് ഉച്ചമുതലാണ് തകരാറുണ്ടായത്. ഇതോടെ വാക്സിനേഷന്‍ മുടങ്ങിയ അവസ്ഥയിലാണ്. രജിസ്‌ട്രേഷന്‍, വാക്സിനേഷന്‍ എന്നിവ രേഖപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് തടസപ്പെട്ടത്. തലസ്ഥാനത്ത് വാക്സിനേഷന്‍ ഇപ്പോള്‍ നടക്കുന്നത് പേപ്പറില്‍ വിവരങ്ങള്‍ എഴുതിവച്ചാണ്. കോവിന്‍ പോര്‍ട്ടലിലെ തകരാര്‍ ആരോഗ്യവകുപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഉടന്‍ പ്രശ്നം പരിഹരിക്കാമെന്നാണ് ലഭിച്ച വിവരം. വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി […]

Read More

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂ ഡല്‍ഹി: കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിലക്ക് ഈ മാസം 31 അവസാനിക്കാനിരിക്കുകയായിരുന്നു പുതിയ തീരുമാനം. എന്നാല്‍ എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായ പ്രത്യേക സര്‍വീസുകള്‍ക്ക് തടസ്സമില്ല. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടിയിരിക്കുന്നത്.

Read More

മത്സരത്തിന്​ ഒരു മിനിറ്റ്​ മുമ്ബ്​ റിങ്​ ഡ്രസ്​ മാറ്റാന്‍ ആവശ്യപ്പെട്ടു; ഒളിമ്ബിക്​സ്​ സംഘാടകര്‍​ക്കെതിരെ മേരി കോം

ടോക്യോ: ഒളിമ്ബിക്​സില്‍ ബോക്​സിങ്ങിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മേരികോം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ്​ വലന്‍സിയയോട്​ ക്വാര്‍ട്ടറില്‍ തോറ്റ്​ വെറും കൈയോടെ മടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒളിമ്ബിക്​ സംഘാടകരുടെ ഒരു നടപടിക്കെതിരെ വിരല്‍ ചൂണ്ടിയിരിക്കുകയാണ്​ ഇതിഹാസതാരം. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്​ തൊട്ടുമുമ്ബ്​ തന്‍റെ റിങ്​ ഡ്രസ്​ മാറാന്‍ ആവശ്യപ്പെട്ട നടപടിയെ ചോദ്യം ചെയ്​താണ്​ മേരി കോം രംഗത്തെത്തിയത്​. പേരും ഇന്ത്യന്‍ പതാകയുമില്ലാത്ത ജഴ്​സിയണിഞ്ഞാണ്​ മേരികോം ക്വാര്‍ട്ടറിനായി റിങ്ങിലെത്തിയത്​. ‘ആശ്ചര്യമായിരിക്കുന്നു… ആരെങ്കിലും ഒരു […]

Read More

കോവിഡ്: സംസ്ഥാനത്ത് മൂന്നാഴ്ച പ്രധാനം; കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്ബിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി […]

Read More

രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; കേരളത്തില്‍ അനുമതിയില്ല!

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തീയറ്ററുകള്‍ തുറക്കുന്നു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ തീയറ്ററുകളാണ് തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 4000 തീയറ്ററുകളാണ് തുറക്കുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആളുകള്‍ക്ക് പ്രവേശനം. 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. അതേസമയം തെലങ്കാനയില്‍ മാത്രം 100 ശതമാനം ആളുകള്‍ക്കും പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തിലാണ് രാജ്യത്തെ തീയറ്ററുകള്‍ അടച്ചത്. ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് […]

Read More

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ച രണ്ടു മണിയോടെയാണ്​ ഫലം പ്രഖ്യാപിച്ചത്​. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്​സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ്​ (UMANG) ആപ്പ്​ വഴിയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്​.എം.എസ്​ സംവിധാനത്തിലൂടെയും ഫലമറിയാം. 10, 12ാം ക്ലാസ്​ ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്ബര്‍ അറിയുന്നതിന്​ സി.ബി.എസ്​.ഇ സംവിധാനമൊരുക്കിയിരുന്നു. റോള്‍ നമ്ബര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റുകളായ cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in ലൂടെ റോള്‍ നമ്ബര്‍ […]

Read More

സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും

തിരുവനന്തപുരം: 36 വര്‍ഷത്തെ സേവനത്തിന് ശേഷം സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. രാവിലെ 7.45ന് യാത്രയയപ്പ് പരേഡ് നല്‍കും. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. 1985 ബാച്ച്‌ ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, ജയില്‍ ഡിജിപി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി സുപ്രധാന തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. അദ്ദേഹം 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ചാലും കേരളത്തില്‍ തന്നെ തുടരുമെന്ന് നേരത്തെ അദ്ദേഹം […]

Read More

അമ്ബെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍; ഷൂട്ടിങ്ങില്‍ നിരാശ, മനു ഭാകര്‍ പുറത്ത്

ടോക്കിയോ: ഒളിംപിക്‌സ് വനിതാ അമ്ബെയ്ത്ത് സിംഗിള്‍സില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്ബര്‍ താരം ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യയുടെ ക്‌സെനിയ പെറോവയെ കീഴടക്കിയാണ് ദീപിക കുമാരി ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍: 65. എന്നാല്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് ഇന്നും നിരാശയായിരുന്നു ഫലം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാകര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനു 11-ാം സ്ഥാനത്താണ് എത്തിയത്. ഇതേ ഇനത്തില്‍ റാഹി സര്‍ണോബത്തും പുറത്തായിരുന്നു. വന്‍പ്രതീക്ഷകളുമായി ടോക്കിയോയിലെത്തി ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിന് ഇതുവരെ മെഡല്‍ നേടാനായിട്ടില്ല.

Read More

സംസ്ഥാനത്ത് 22,056 പേര്‍ക്കു കൂടി കൊവിഡ്; 131 മരണം

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Read More