ശസ്ത്രക്രിയയ്ക്കിടെ ഒമ്പതുവയസ്സുകാരന്റെ മരണം: ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ ആരോപണം
കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പതുവയസ്സുകാരൻ ദാരുണമായി മരിച്ച സംഭവം നാടിനെ നടുക്കി. ബേഡകം സ്വദേശി അഷ്റഫ്-ബുഷറ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയിലെത്തിയ കുട്ടിയെ ബുധനാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുട്ടി മരണപ്പെട്ടതോടെ ആശുപത്രി അധികൃതർക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി. സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിക്കേണ്ട സേവനമായ അനസ്തേഷ്യ നൽകുന്നതിനായി തങ്ങളിൽ നിന്നും പണം ഈടാക്കിയെന്ന് കുട്ടിയുടെ […]