ഒ.ടി.ടിയിലല്ല സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം:സജി ചെറിയാന്‍
ഒ.ടി.ടി റിലീസ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററില്‍ കാണിക്കേണ്ടതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ കൊടുത്താല്‍ ഈ വ്യവസായം തകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തിയറ്ററിലാണെന്നും തിയറ്റര്‍ ഇല്ലാത്ത സമയത്താണ് ഒ.ടി.ടി യെ ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തിയറ്റര്‍ തുറന്നപ്പോള്‍ തിയറ്ററില്‍ തന്നെ സിനിമ കാണിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മോഹന്‍ ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു അതേസമയം മരയ്ക്കാര്‍ സിനിമ റിലീസുമായി […]