സെമിഫൈനൽ പരാജയം: എംബപ്പേയുടെ തുറന്നുപറച്ചിൽ
2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ സ്പെയിനിനോട് 2-0 എന്ന സ്കോറിന് തോറ്റ് പുറത്തായതിന് പിന്നാലെ, ഫ്രഞ്ച് നായകൻ കിലിയൻ എംബപ്പേയുടെ വാക്കുകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. ടീമിന്റെ പ്രകടനത്തിൽ തനിക്ക് വലിയ നിരാശയുണ്ടെന്നും, ഫൈനലിൽ പ്രവേശിക്കാൻ അർഹമായ പ്രകടനം കാഴ്ചവെക്കാൻ ടീമിന് സാധിച്ചില്ലെന്നും താരം പരസ്യമായി സമ്മതിച്ചു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ എംബപ്പേ വളരെ വ്യക്തമായി തന്റെ അതൃപ്തി പ്രകടിപ്പിച്ചു. “അതൊരു ലോകകപ്പ് സെമിഫൈനൽ മത്സരമാണ്. അവിടെ നമ്മൾ എന്ത് ചെയ്യണമോ, അത് ചെയ്യാൻ സാധിച്ചില്ലെങ്കിൽ […]