Blog Post

Karanavars > News >

പുതിയ സോളാർ പാനൽ ദൗത്യത്തിനായി നാസയുടെ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മലയാളി  ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ

ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് നാസയുടെ ബഹിരാകാശ സഞ്ചാരിയും മലയാളി വംശജനുമായ അനിൽ മേനോൻ രാജ്യാന്തര ബഹിരാകാശ നിലയത്തിന് (ISS) പുറത്തേക്ക്. നിലയത്തിന്റെ ഊർജ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ പുതിയ സോളാർ പാനലുകൾ (IROSA) സ്ഥാപിക്കുന്നതിനുമുള്ള നിർണായക ബഹിരാകാശ നടത്തത്തിനാണ് (Spacewalk) ഇന്ന് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. നാസ കമാൻഡറായ ജെസീക്ക മേയറിനൊപ്പമാണ് ഫ്ലൈറ്റ് എൻജിനീയറായ അനിൽ മേനോൻ ഈ സാഹസിക ദൗത്യത്തിൽ പങ്കാളിയാകുന്നത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റിയിലൂടെ (EVA) […]

Read More

ആദിശേഖർ വധക്കേസ്: പ്രതി പ്രിയരഞ്ജന് ജാമ്യം; കടുത്ത പ്രതിഷേധവുമായി കുടുംബം

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെതിരെ കുടുംബത്തിന്റെ കടുത്ത പ്രതിഷേധം. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ താൽക്കാലികമായി മരവിപ്പിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിധിയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും പ്രതി പുറത്തിറങ്ങുന്നത് നീതി നിഷേധമാണെന്നും ആദിശേഖറിന്റെ കുടുംബം ആരോപിച്ചു. 2023 ഓഗസ്റ്റ് 30-നാണ് പൂവച്ചൽ സ്വദേശിയായ 15 വയസ്സുകാരൻ ആദിശേഖർ ക്രൂരമായ കൊലപാതകത്തിന് ഇരയായത്. വീടിനു സമീപമുള്ള പുളിങ്കോട് […]

Read More

ദുരന്തഭൂമിയായി കേരളം:  ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതിയിലും ദുരന്തങ്ങളിലും ഇതുവരെ 26 പേർ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ വിവിധ സംഭവങ്ങളിലായി നാല് പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രകൃതിക്ഷോഭം കേരളത്തിന്റെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. കൃഷി മേഖലയിൽ മാത്രം 67.44 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് കര്‍ഷകരെയും സാധാരണക്കാെയയും ഈ ദുരന്തം നേരിട്ട് ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് കൈത്താങ്ങായി സർക്കാർ സമഗ്രമായ പുനരധിവാസ പാക്കേജും ധനസഹായവും പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ ജീവൻ […]

Read More

ആയിരത്തിന്റെ നിറവിൽ അമ്മത്തൊട്ടിൽ: ‘സഹസ്ര’യെന്ന കുഞ്ഞതിഥിയെ സ്വീകരിച്ച് പോറ്റമ്മമാർ

കേരളത്തിലെ ഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കൾക്ക് സുരക്ഷിത താവളമൊരുക്കുന്ന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ചരിത്രപരമായ നാഴികക്കല്ല്. തിരുവനന്തപുരം ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ കുഞ്ഞതിഥിയോടെ ഈ സംരംഭത്തിലൂടെ സംരക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ആയിരം തികഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 3.35-ഓടെയാണ് അഞ്ച് ദിവസം പ്രായവും 2.57 കിലോ ഭാരവുമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. ആയിരം എന്ന അർത്ഥം വരുന്ന ‘സഹസ്ര’ എന്നാണ് ഈ കുഞ്ഞിന് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി […]

Read More

 അതിതീവ്ര മഴ : 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അടിയന്തര നിർദ്ദേശം. മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയത്. കനത്ത മഴയെത്തുടർന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, […]

Read More

ഗുരുവായൂർ വെർച്വൽ ക്യൂവിന് തുടക്കമിട്ടു; ഇനി തിക്കിലും തിരക്കിലും പെടാതെ ദർശനം

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ദർശനം സുഗമമാക്കുന്നതിനുമായി പുതിയ വെർച്വൽ ക്യൂ സംവിധാനത്തിന് തുടക്കമായി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി നടപ്പാക്കുന്ന ഈ ചരിത്രപരമായ പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവഹിച്ചു. മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിൽക്കാതെ ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായി ഗുരുവായൂരപ്പനെ കണ്ടുതൊഴാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ദിവസങ്ങളിലാണ് വെർച്വൽ ക്യൂ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ഈ സേവനം ക്രമീകരിച്ചിരിക്കുന്നത്. […]

Read More

 കൗൺസിലർ ആർ. സുഗതന് അനുകൂല കത്ത് നൽകി: അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമ സസ്‌പെൻഷനിൽ

കാപ്പാ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദ്ദേശങ്ങൾ മറികടന്ന് അനുകൂല കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സർക്കാർ സസ്‌പെൻഡ് ചെയ്തു. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിയുന്ന സുഗതൻ, കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്തതിനെത്തുടർന്ന് അംഗത്വം […]

Read More

സംസ്ഥാനത്ത് പേമാരി ദുരന്തം രൂക്ഷം: 15 മരണം; സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും ഇതുവരെ 15 പേർ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, വിവിധ അപകടങ്ങളിലായി ഏഴുപേരെ കാണാതായിട്ടുമുണ്ട്. ഇതേ തുടർന്ന് സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും ഉരുൾപൊട്ടൽ സാധ്യതയും നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ദുരന്ത നിവാരണ സേനയും (NDRF) ഫയർഫോഴ്‌സും പൊലീസും പ്രാദേശിക ഭരണകൂടങ്ങളും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കാണാതായവർക്കായുള്ള […]

Read More

അതിതീവ്ര മഴ: മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു

കേരളത്തിൽ കനത്ത മഴ തുടരുകയും മഴക്കെടുതികൾ രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം വിളിച്ചു ചേർത്തു. സെക്രട്ടറിയേറ്റിൽ നിന്ന് വിർച്വലായാണ് യോഗം നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടും മണ്ണിടിച്ചിലും രൂപപ്പെട്ടിട്ടുണ്ട്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളും മുൻകരുതലുകളും ഏകോപിപ്പിക്കുന്നതിനാണ് ഈ ഉന്നതതല യോഗം വിളിച്ചിട്ടുള്ളത്. യോ​ഗത്തിൽ റവന്യൂ, ആഭ്യന്തര മന്ത്രിമാരും ചീഫ് സെക്രട്ടറിയും ജില്ലകളുടെ ചുമതലയുള്ള […]

Read More

മഴക്കെടുതി രൂക്ഷം: 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം സ്തംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടെയുള്ള പ്രധാന ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വിവിധയിടങ്ങളിൽ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും വിലയിരുത്തൽ അനുസരിച്ച്, ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് […]

Read More