ശ്രീലങ്കന്‍ സംഘത്തിനായി ജാഗ്രതയോടെ കോസ്റ്റല്‍ പൊലീസ്
മട്ടാഞ്ചേരി: കടല്‍വഴി പാകിസ്താനിലേക്ക് കടക്കാന്‍ പതിമൂന്നംഗ ശ്രീലങ്കന്‍ സംഘം കൊച്ചിയിലെത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് കൊച്ചി അഴിമുഖത്ത് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസിെന്റ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. പരിശോധനയില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ലാലിെന്റ നേതൃത്വത്തില്‍ രജിസ്ട്രേഷന് രേഖകളും പെര്‍മിറ്റുമില്ലാത്ത മത്സ്യബന്ധനബോട്ട് പിടികൂടി. സംശയാസ്പദ സാഹചര്യത്തില്‍ മത്സ്യബന്ധന ബോട്ട് കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി. സുനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിെന്റ അടിസ്ഥാനത്തില്‍ പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് ‘ലേഡി ഓഫ് മേഴ്സി‘ എന്ന […]