Blog Post

Karanavars > News >

ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. മു​ട​ങ്ങി​യ സി​നി​മ​ക​ള്‍​ക്ക് ഷെ​യ്ന്‍ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​മ്മ ത​ള്ളി​യ​തോ​ടെ​യാ​ണ് ച​ര്‍​ച്ച അ​ല​സി​യ​ത്. ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്ന് ഇ​ട​വേ​ള ബാ​ബു​വും ബാ​ബു​രാ​ജും അ​റി​യി​ച്ചു. അ​മ്മ​യു​ടെ നി​ര്‍​ദ്ദേ​ശം അ​നു​സ​രി​ച്ച്‌ ഷെ​യ്ന്‍ “ഉ​ല്ലാ​സം‘ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കി​യി​രു​ന്നു. അ​തി​ന് ശേ​ഷം ന​ട​ന്ന അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച​യി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ധ​രി​ച്ച​ത്. എ​ന്നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ വാ​ശി​പി​ടി​ച്ച​തോ​ടെ ച​ര്‍​ച്ച […]

Read More

ട്രാഫിക് നിയമ ലംഘനം : വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താതെ ഇന്നു മുതല്‍ പുതിയ രീതിയില്‍ പരിശോധന

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനം , വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താതെ ഇന്നു മുതല്‍ പുതിയ രീതിയില്‍ പരിശോധന . വാഹന പരിശോധനയ്ക്കു സമ്ബൂര്‍ണ സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ ഇന്ന് നിരത്തിലിറങ്ങുന്നു. ഒന്നര കിലോമീറ്റര്‍ ദൂരത്തിലെ വാഹനദൃശ്യങ്ങള്‍ ക്യാമറ ഒപ്പിയെടുക്കും. വാഹനം തടഞ്ഞു നിര്‍ത്താതെതന്നെ പരിശോധന സാധ്യമാകും. വാഹനനമ്ബര്‍ സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ കൈമാറും. അമിതവേഗം, ഹെല്‍മെറ്റ്, വ്യാജ വാഹന നമ്ബര്‍, സീറ്റ് ബെല്‍റ്റ്, ആര്‍സി വിവരങ്ങള്‍ എന്നിവ പരിശോധിക്കും. നികുതി കുടിശിക, മുന്‍കാലത്തെ പിഴ കുടിശിക […]

Read More

അമേരിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കുന്നത് റോബോട്ട്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗിയെ ചികിത്സിക്കുന്നത് റോബോട്ട്. യു എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ രോഗം പകരുന്ന സാഹചര്യത്തിലാണ് ചികിത്സയ്ക്കായി റോബോട്ടിനെ നിയോഗിച്ചത്. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ മുപ്പതുകാരനാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. വാഷിംഗ്ടണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഡോ ജോര്‍ജ് ഡയസിന്‍റെ നേതൃത്വത്തിലാണ് […]

Read More

സ്‌കൂള്‍ മാനേജര്‍ ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ ചീത്തവിളിച്ചു; പ്രധാനാധ്യാപികയെ ഉപരോധിച്ച്‌ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കാരക്കോണം പരമുപ്പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. സ്‌കൂള്‍ മാനേജര്‍ ക്ലാസ്സില്‍ കയറി കുട്ടികളെ ചീത്തവിളിച്ചതോടെയാണ് പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ ഉപരോധ സമരം നടത്തിയത്. മുമ്ബ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും മുട്ടിന്മേല്‍ നിര്‍ത്തിയതിനും മാനേജര്‍ക്കും ഭര്‍ത്താവിനും എതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സ്‌കൂള്‍ മാനേജര്‍ ജ്യോതിഷ്മതിക്കും ഭര്‍ത്താവ് വിജയകുമാറിനും എതിരെയായിരുന്നു കേസ്. അന്ന് മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് ദളിത് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജര്‍ അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നുമായിരുന്നു കേസ്. മാനേജരും ഭര്‍ത്താവും വിദ്യാര്‍ത്ഥികളെ […]

Read More

കൊറോണ വൈറസ്; കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍, ജാഗ്രത

ചൈനയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 80 ആയി. അതേസമയം കേരളത്തില്‍ രോഗലക്ഷണങ്ങളോടെ 288 പേര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പാണ് ഈ കാര്യം പുറത്തുവിട്ടത്. ഇതില്‍ ഏഴ് പേര്‍ ആശുപത്രികളിലാണുള്ളത്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇന്നലെ മാത്രം 109 പേര്‍ ചൈനയില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയവരില്‍ വൂഹാന്‍ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളുമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരെ വീടുകളിലേക്ക് അയച്ചു. […]

Read More

അധ്യാപികയുടെ കൊലയ്ക്ക് പിന്നില്‍ ന​ഗ്നനാരീപൂജ ?; മുടി മുറിച്ചത് ആഭിചാരകര്‍മത്തിനെന്നും സംശയം, ദുര്‍മന്ത്രവാദം നടന്നോയെന്നും അന്വേഷണം

കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്‌നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന ആളാണ്, കേസില്‍ അറസ്റ്റിലായ സ്‌കൂളിലെ സഹ അധ്യാപകന്‍ കൂടിയായ വെങ്കിട്ടരമണ. കൊലപാതകം നടത്തുന്നതിന് വെങ്കട്ടരമണ സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തത് ദുര്‍മന്ത്രപൂജകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി പൊലീസ് വിലയിരുത്തുന്നു. നഗ്‌നനാരീപൂജ കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗൂഢപൂജകളിലൂടെ സമ്ബത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്തമാണ്. […]

Read More

കടുത്ത സാമ്ബത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായും വില്‍പ്പനയ്ക്ക് വെച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായും വില്‍പ്പനയ്ക്ക് വെച്ച്‌ കേന്ദ്രസര്‍ക്കാര്‍. നൂറ് ശതമാനം ഓഹരികളും വില്‍ക്കാനാണ് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ സമ്മത പത്രം നല്‍കണം. മാര്‍ച്ച്‌ 17 നാണ് അവസാന തീയതി. കോടികളുടെ നഷ്ടത്തില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സ്ഥാപനം അടച്ച്‌ പൂട്ടല്‍ നടപടികളിലേക്ക് വരെ എത്തിയതോടെയാണ് മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യവത്കരണ നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്ബനികളായ […]

Read More

കാട്ടാക്കടയിലെ അരുംകൊല: മുഖ്യപത്രി സജു കീഴടങ്ങി, എല്ലാ പ്രതികളും പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസിന് മുന്‍പില്‍ കീഴടങ്ങിയത്. സജു കീഴടങ്ങിയതോടെ കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ കീഴാറ്റൂര്‍ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതിനെ കഴിഞ്ഞയാഴ്ചയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. സംഗീതിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കുള്ള ആറുപേര്‍, പ്രതികള്‍ക്ക് സഹായങ്ങള്‍ […]

Read More

ഭീതി പരത്തി കൊറോണ, കണ്ണൂരില്‍ 12 പേര്‍ നിരീക്ഷണത്തില്‍, ചൈനയില്‍ മരണം 80 ആയി: യു.എസിലും തായ്‌വാനിലും പടരുന്നു

ബെയ്ജിംഗ്: അതിവേഗം പടരുന്ന കൊറോണ വെെറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെ പ്രവിശ്യയില്‍ 24 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ ചൈനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. പുതിയതായി 769 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്. അതേസമയം,​ ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ […]

Read More

രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. 

രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. ഇന്ന് രാവിലെ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊണാരോയാണ് മുഖ്യാതിഥിയായെത്തുന്നത്. പൗരത്വ നിയമഭേദഗതിക്കതിരായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ യുദ്ധസ്മാരകത്തിലാണ് ഇത്തവണ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നത്. അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരം അര്‍പ്പിക്കുന്ന ചടങ്ങ് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആയുധധാരികളായ ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. കരനാവിക സേനകളുടെ പ്രൌഡി പ്രകടമാകുന്ന പരേഡാണ് ഇത്തവണ രാജ്പഥില്‍ […]

Read More