Blog Post

Karanavars > News >

വിതുര പെണ്‍വാണിഭക്കേസ്‌: ഒന്നാംപ്രതി സുരേഷിന്‌ 24 വര്‍ഷം തടവ്

കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 തടവ്. പിഴതുകയായ 1,09,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി –രണ്ട് ജഡ്ജി ജോണ്‍സന്‍ ജോണ്‍ വിധിച്ചു. പ്രതിക്കെതിരെയുള്ള 24 കേസുകളില്‍ ഒന്നിലാണ് കോടതി വിധിപറഞ്ഞത്. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. പെണ്‍കുട്ടിയെ അന്യായമായി തടങ്കലിലാക്കല്‍, വ്യഭിചാരത്തിനായി വില്‍പ്പന, വ്യഭിചാരശാല നടത്തിപ്പ് എന്നീ കുറ്റകൃത്യം പ്രതിക്കെതിരെ തെളിഞ്ഞു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല. 1995 ഒക്ടോബര്‍ 23ന് രാത്രി […]

Read More

കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു

സംസ്ഥാനത്ത് കൊവാക്സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. കൂടാതെ നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്, പരീക്ഷണം പൂര്‍ത്തിയാകും മുമ്ബ് വിതരണം ആരഭിച്ചതിനെ തുടര്‍ന്നാണ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട് ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു. കേരളത്തില്‍ ഇതുവരെ നല്കിയത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ് വാക്സീനാണ്. കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റയും വാക്സിന്‍ […]

Read More

‘നിയമലംഘനം നടത്തി’ ബി.ബി.സിക്ക് നിരോധനം ഏര്‍പെടുത്തി ചൈന

ഡല്‍ഹി: അന്താരാഷ്​ട്ര വാര്‍ത്താ ചാനലായ ബി.ബി.സി ചാനലിനു ചൈനയില്‍ നിരോധനം. ഉള്ളടക്ക ലംഘനത്തിന്റെ പേരിലാണ് ബിബിസി ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉയിഗൂര്‍ മുസ്​ലിംകളെ സംബന്ധിച്ച്‌​ വിവാദപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്​തതിലൂടെ രാജ്യത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വിലക്ക്​. യു​.കെ നിയമം ലംഘിച്ചതിന്​ ചൈനീസ്​ ബ്രോഡ്​കാസ്റ്ററായ സി.ജി.ടി.എന്‍ നെറ്റ്​വര്‍ക്കിന്‍റെ ലൈസന്‍സ്​ ബ്രിട്ടന്‍ റെഗുലേറ്റര്‍ അസാധുവാക്കിയതിന്​ പിന്നാലെയാണ്​ ചൈനയുടെ നടപടി. പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിര്‍വ്വഹണ സംവിധാനം പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ […]

Read More

നടന്‍ നാദിര്‍ഷായുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങള്‍ അടങ്ങിയ ബാഗ് ട്രെയിനില്‍വച്ച്‌ മറന്നു

കൊച്ചി: നടന്‍ നാദിര്‍ഷായുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങള്‍ അടങ്ങിയ ബാഗ് ട്രെയിനില്‍വച്ച്‌ മറന്നു. സ്‌റ്റേഷനില്‍ ഇറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം നടനും കുടുംബത്തിനും ഓര്‍മവന്നത്. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു. ഒടുവില്‍ റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരികെ കിട്ടിയത്. വ്യാഴാഴ്ച രാവിലെയാണ് മകള്‍ ഐഷയുടെ നിക്കാഹിനായി നാദിര്‍ഷായും കുടുംബവും മലബാര്‍ എക്‌സ്‌പ്രസില്‍ കാസര്‍കോട് എത്തിയത്. എ വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നുവച്ചത്. ഉടന്‍ തന്നെ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ നാദിര്‍ഷാ […]

Read More

ഏപ്രിലില്‍ സിബിഎസ്‌ഇ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: 2021 ഏപ്രില്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് സിബിഎസ്‌ഇ. കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ ജൂണിലാണ് സാധാരണയായി ക്ലാസ് തുടങ്ങാറുള്ളത്. എന്നാല്‍ 10, 12 ക്ലാസ് പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളിലായി നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ സംശയങ്ങള്‍ ഉയര്‍ന്നതോടെയാണ് സിബിഎസ്‌ഇയുടെ വിശദീകരണം. അതാത് സംസ്ഥാനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച്‌ വേണം സ്‌കൂളുകള്‍ തുറക്കേണ്ടത് എന്ന് സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളര്‍ ഡോ സന്യാം ഭരദ്വാജ് പറഞ്ഞു. കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്‌കൂള്‍സ് ജനറല്‍ സെക്രട്ടറി […]

Read More

മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക്

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക്. ഐക്യ കേരള യാത്രയില്‍ തൃപ്പുണിത്തുറയില്‍ വെച്ച്‌ രമേശ്‌ ചെന്നിത്തല ക്കൊപ്പം വേദി പങ്കിടും. നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. പക്ഷേ, പിന്നീട് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി രംഗത്തെത്തിയിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ […]

Read More

ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

മുംബൈ: നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റി​െന്‍റ മായികപ്രഭയിലേക്ക്​​ വീണ്ടുമെത്തിയ ശ്രീശാന്തിന്​ ഇരുട്ടടിയായി ഐ.പി.എല്‍ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്​ചയിച്ച്‌​ കഴിഞ്ഞയാഴ്​ച രജിസ്​റ്റര്‍ ചെയ്​തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയില്‍ ശ്രീശാന്തില്ല. 164 ഇന്ത്യക്കാരുള്‍പെടെ 292 പേരാണ്​ പട്ടികയില്‍ ഇടംപിടിച്ചത്​. ഫെബ്രുവരി 18ന്​ ചെന്നൈയിലാണ്​​ താരലേലം. വാതുവെപ്പ്​ വിവാദത്തില്‍ കുരുങ്ങി ഏഴുവര്‍ഷം സസ്​പെന്‍ഷനില്‍ കഴിഞ്ഞതിനൊടുവിലാണ്​ അടുത്തിടെ ശ്രീശാന്ത്​ തിരികെയെത്തിയത്​. മുഷ്​താഖ്​ അലി ട്രോഫിയില്‍ കേരളനിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ താരം നാലു വിക്കറ്റും വീഴ്​ത്തി. രജിസ്​​റ്റര്‍ ചെയ്യു​േമ്ബാള്‍ […]

Read More

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1,398 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സം​ഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു. അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും പറ്റില്ലെന്നും നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ട്വിറ്ററിന്റെ ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. 1435 ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ പട്ടികയാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്. ഇതില്‍ 1398 ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇപ്പോള്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. ഖാലിസ്ഥാന്‍ ബന്ധം കണ്ടെത്തിയ 1178 ഹാന്‍ഡിലും […]

Read More

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്; 16 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 […]

Read More

മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ ഇനി കറ്റാര്‍വാഴ ജെല്‍ ഉപയോ​ഗിക്കാം

പ്രകൃതിദത്ത ചേരുവകളിലൊന്നാണ് കറ്റാര്‍ വാഴ ജെല്‍. കറ്റാര്‍വാഴ ചെടിയുടെ ഇലകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഈ ജെല്‍ തലമുടി, ചര്‍മ്മം എന്നിവയ്ക്ക് ഏറെ നല്ലതാണ്. ജെല്‍ ചര്‍മ്മത്തിലേക്ക് വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യുപ്പെടുന്നതാണ്. ഇത് എല്ലാതരം ചര്‍മ്മക്കാര്‍ക്കും അനുയോജ്യമാണ്. ചര്‍മ്മത്തെ എല്ലായ്പ്പോഴും കൂടുതല്‍ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനായി കുളി കഴിഞ്ഞയുടനെ കറ്റാര്‍വാഴ ജെല്‍ ഒരു മോയ്‌സ്ചുറൈസറായി ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. സൂര്യതാപം ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനും കറ്റാര്‍വാഴ നീരിന് കഴിയും. ചെറിയ മുറിവുകളും പൊള്ളലും ഭേദമാക്കാന്‍ കറ്റാര്‍ വാഴ ജെല്‍ […]

Read More